Main Home | Feedback | Contact Mangalam
Ads by Google

യു.ഡി.എഫ്‌. മദ്യനയം കാപട്യം: പിണറായി

തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാരിന്റെ മദ്യനയം കാപട്യമാണെന്നു സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍. എല്‍.ഡി.എഫിന്റെ നിലപാടു മദ്യനിരോധനമല്ല, മറിച്ചു മദ്യവര്‍ജനമാണ്‌. ഓരോ സര്‍ക്കാരും അതത്‌ വര്‍ഷമാണ്‌ മദ്യനയം രൂപീകരിക്കുന്നത്‌. എല്‍.ഡി.എഫ്‌. അധികാരത്തിലെത്തിയാലും അതുതന്നെയാണു ചെയ്യുകയെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കൊല്ലം കൊണ്ട്‌ മദ്യനിരോധനം കൊണ്ടു വരുമെന്നാണ്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌. ഈ സഹസ്രാബ്‌ദം പൂര്‍ത്തിയായാലും അതു കൊണ്ടുവരാന്‍ അവര്‍ക്ക്‌ കഴിയില്ല. ചാരായനിരോധം ഞങ്ങള്‍ പിന്‍വലിക്കുമെന്ന്‌ ആന്റണി അടക്കം പ്രചരിപ്പിച്ചതാണ്‌. എന്നിട്ട്‌ ഞങ്ങള്‍ പിന്‍വലിച്ചില്ലല്ലോ. അഴിമതി സാര്‍വത്രികമാക്കിയ ഒരുപറ്റം മന്ത്രിമാരും അവരെ നയിക്കുന്ന മുഖ്യമന്ത്രിയുമാണു സംസ്‌ഥാനം ഭരിക്കുന്നത്‌. കോടതിയില്‍ നിന്നു പോലും വിമര്‍ശനം കേട്ടിട്ടും അഴിമതി നിര്‍ബാധം തുടരുകയാണ്‌. ജനങ്ങള്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും നൂറു സീറ്റു നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ ആര്‍.അജിത്‌ കുമാര്‍, സെക്രട്ടറി എസ്‌.എല്‍.ശ്യാം എന്നിവര്‍ സംസാരിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top