Main Home | Feedback | Contact Mangalam
Ads by Google

പുറ്റിങ്ങല്‍ ദുരന്തം : സഹായവുമായി ലണ്ടന്‍ ഐക്യവേദി

കൊച്ചി: ബ്രിട്ടനിലെ പ്രവാസി ഇന്ത്യക്കാരുടെ സംഘടനയായ ലണ്ടന്‍ ഐക്യവേദി കേരളത്തില്‍ അഞ്ചു കോടി രൂപയുടെ ജീവകാരുണ്യ, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം എന്നിവയ്‌ക്കായി ഈ തുക വിനിയോഗിക്കുമെന്ന്‌ ചെയര്‍മാന്‍ എം. മഹേഷ്‌ കുമാര്‍, പ്രസിഡന്റ്‌ ജയപ്രകാശ്‌ പണിക്കര്‍ എന്നിവര്‍ അറിയിച്ചു.കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരണമടയുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്‌തവരുടെ മക്കളില്‍ ഒന്നാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ഥികളുടെ പഠനച്ചെലവ്‌ ഏറ്റെടുക്കും.
ക്ഷേത്രം സ്‌ഥിതി ചെയ്യുന്ന സ്‌ഥലം ഉള്‍പ്പെട്ട 10 വാര്‍ഡുകളാണ്‌ ഇതിനായി തെരഞ്ഞെടുക്കുക. ഈ വാര്‍ഡുകളിലെ കുട്ടികളുടെ ചികിത്സാ ചെലവുകളും ഐക്യവേദി ഏറ്റെടുക്കും.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ അഞ്ച്‌ വാര്‍ഡുകളിലെ വീതം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ലണ്ടന്‍ ഐക്യവേദി ഏറ്റെടുക്കും. അര്‍ഹരായവരെ കണ്ടെത്താനുള്ള ചുമതല തിരുവനന്തപുരം ആസ്‌ഥാനമായ ഗണേശോത്സവ ട്രസ്‌റ്റിനാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top