Main Home | Feedback | Contact Mangalam
Ads by Google

പരവൂര്‍ വെടിക്കെട്ടപകടം: കലക്‌ടറെ പ്രതിക്കൂട്ടിലാക്കാന്‍ ഗൂഢനീക്കമെന്നു വി.എസ്‌.

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട്‌ നിരോധിച്ച കൊല്ലം കലക്‌ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാര്‍നീക്കം അപലപനീയമെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. വെടിക്കെട്ട്‌ നിരോധിച്ച്‌ ഉത്തരവ്‌ നല്‍കിയ ജില്ലാ കലക്‌ടര്‍ക്കെതിരേ അന്വേഷണം നടത്താനുള്ള തീരുമാനം സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്‌. പ്രതികളായവര്‍ ജില്ലാ ഭരണകൂടത്തിനെതിരേ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ നീക്കം ശക്‌തിയായി ചെറുക്കുമെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉത്തരവാദികളായ പോലീസുദ്യോഗസ്‌ഥരെയും അവര്‍ക്ക്‌ നേതൃത്വം കൊടുത്ത ആഭ്യന്തരമന്ത്രിയെയും വെള്ളപൂശാനുള്ള നടപടിയാണെന്നും വി.എസ്‌. പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top