Main Home | Feedback | Contact Mangalam
Ads by Google

മൂന്നാം ദിനം മഹാരാജാസ്‌ മുന്നില്‍

mangalam malayalam online newspaper

തൊടുപുഴ: എം.ജി. സര്‍വകലാശാല കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ എറണാകുളം മഹാരാജാസ്‌ കോളജ്‌ മുന്നില്‍. ആദ്യ രണ്ടുദിനങ്ങളില്‍ മുന്നിട്ടുനിന്നിരുന്ന മുന്‍ ജേതാക്കള്‍ കൂടിയായ എറണാകുളം സെന്റ്‌ തെരേസസ്‌ കോളജിനെ അട്ടിമറിച്ചാണു മഹാരാജാസ്‌ മുന്നിലെത്തിയത്‌.
34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മഹാരാജാസ്‌ കോളജ്‌ 47 പോയിന്റോടെയാണു കുതിക്കുന്നത്‌.
രണ്ടാം സ്‌ഥാനത്തുള്ള സെന്റ്‌ തെരേസസിന്‌ 37 പോയിന്റാണുള്ളത്‌. 21 പോയിന്റുമായി തേവര എസ്‌.എച്ചാണു മൂന്നാമത്‌. 18 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജും ആലുവ യു.സി. കോളജും തൊട്ടു പിന്നിലുണ്ട്‌. കോട്ടയം സി.എം.എസ്‌. കോളജും ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജ്‌ ഫോര്‍ വുമണും 13 പോയിന്റുമായി ഇവര്‍ക്കു പിന്നിലുണ്ട്‌.
ഇന്നലെയും വൈകിയാണു മത്സരങ്ങള്‍ ആരംഭിച്ചത്‌. കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനങ്ങളായ നാടോടി നൃത്തം (ഗ്രൂപ്പ്‌), മോഹിനിയാട്ടം, ക്ലാസിക്കല്‍ മ്യൂസിക്ക്‌ തുടങ്ങിയവയാണ്‌ ഇന്നത്തെ പ്രധാന മത്സരങ്ങള്‍. പെരുമ്പിള്ളിച്ചിറ അല്‍ അസ്‌ഹര്‍ കോളജില്‍ നടക്കുന്ന കലോത്സവം നാളെ സമാപിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top