Main Home | Feedback | Contact Mangalam
Ads by Google

ക്യാന്‍സര്‍: ഇപ്പോഴുള്ളതു പ്രതീക്ഷയുടെ വന്‍കരയെന്ന്‌ ഇന്നസെന്റ്‌

കൊച്ചി: രോഗത്തെ തോല്‍പ്പിച്ചവര്‍ക്കുമുന്നില്‍ ചിരിയും ചിന്തയുമായി ഇന്നസെന്റ്‌ എം.പി. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം പകരുന്നതിനായി ഇന്ത്യന്‍ മസ്‌കുലോ സ്‌കെലിറ്റല്‍ ഓണ്‍കോളജി സൊസൈറ്റിയാണ്‌ ഇന്നസെന്റുമായി പ്രതീക്ഷയുടെ തുരുത്ത്‌ എന്ന മുഖാമുഖം സംഘടിപ്പിച്ചത്‌. സഹതാപമല്ല, ശാസ്‌ത്രത്തിലുള്ള വിശ്വാസമാണ്‌ മുന്നോട്ടു നയിക്കേണ്ടതെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞു.
ക്യാന്‍സറിനെതിരേ ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ കൂട്ടായ യത്‌നമാണു ലോകമൊട്ടുക്കും നടക്കുന്നത്‌. പ്രതീക്ഷയുടെ തുരുത്തല്ല വന്‍കരതന്നെയാണ്‌ ഡോക്‌ടര്‍മാര്‍ സൃഷ്‌ടിക്കുന്നതെന്നും ലോകം അവരുടെ കൈയ്യില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാകുലപ്പെടുത്തുന്നതു മരുന്നുകളുടെ വിലയാണ്‌. അതു സംബന്ധിച്ചു ലോക്‌സഭയില്‍ സബ്‌മിഷന്‍ ഉന്നയിച്ചിരുന്നു.
എം.പി. ഫണ്ടില്‍നിന്നും വലിയൊരുഭാഗം സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ നിര്‍ണയ ഉപകരണങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസം നീളുന്ന മസ്‌കുലോ സ്‌കെലിറ്റല്‍ കാന്‍സര്‍ ദേശീയസമ്മേളനം ഇന്റര്‍നാഷണല്‍ ലിംപ്‌ സാല്‍വേജ്‌ സൊസൈറ്റി പ്രസിഡന്റും, ഓര്‍ത്തോപീഡിക്‌ സര്‍ജനുമായ പ്രഫസര്‍ റീന്‍ഹാര്‍ഡ്‌ വിന്‍ഡ്‌ഹേഗര്‍ (വിയന്ന) ഉദ്‌ഘാടനം ചെയ്‌തു. ഡോ: ജോണ്‍ എബ്രഹാം, ഡോ: അജയ്‌ പുരി, ഡോ: കെ.സി. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്നു സമാപിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top