Main Home | Feedback | Contact Mangalam
Ads by Google

അടുത്ത എല്‍.ഡി.എഫ്‌. യോഗത്തില്‍ സീറ്റ്‌ ധാരണയാകും: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

മൂവാറ്റുപുഴ: അടുത്ത ഇടതുമുന്നണി യോഗത്തില്‍ പാര്‍ട്ടി മല്‍സരിക്കുന്ന സീറ്റുകള്‍ സംബന്ധിച്ചു ധാരണയാകുമെന്നു കേരളാ കോണ്‍ഗ്രസ്‌ (എം) വിട്ട വിഭാഗത്തിന്റെ നേതാവ്‌ കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌. ഈ വിഭാഗത്തിന്റെ എറണാകുളം ജില്ലാ നേതൃയോഗം മൂവാറ്റുപുഴയില്‍ ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം.
സീറ്റ്‌ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്‌. കെ.എം. മാണിയുടെ കുടുംബവാഴ്‌ചയും കസ്‌തൂരിരംഗംന്‍ റിപ്പോര്‍ട്ട്‌ അടക്കമുള്ള വിഷയങ്ങളിലെ കര്‍ഷക വിരുദ്ധനിലപാടുകളുമാണു പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്‌. മാണി ഗ്രൂപ്പില്‍നിന്നു കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പുതിയ പാര്‍ട്ടിയില്‍ ചേരുമെന്നും ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അവകാശപ്പെട്ടു. ഒമ്പതിന്‌ ഉച്ചയ്‌ക്കുശേഷം 2.30 ന്‌ എറണാകുളം വൈ.എം.സി.എ. ഹാളില്‍ സംസ്‌ഥാന നേതൃയോഗം ചേരും. സംസ്‌ഥാന സമിതിയെയും ഭാരവാഹികളെയും യോഗത്തില്‍ തെരഞ്ഞെടുക്കും. പാര്‍ട്ടിയുടെ പേരും പ്രഖ്യാപിക്കും. 16 ന്‌ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സംസ്‌ഥാന പ്രതിനിധി സമ്മേളനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top