Main Home | Feedback | Contact Mangalam
Ads by Google

മലപ്പുറം കരുളായിയില്‍ മാവോയിസ്‌റ്റ്‌-പോലീസ്‌ വെടിവയ്‌പ്‌

mangalam malayalam online newspaper

നിലമ്പൂര്‍/ കരുവാരക്കുണ്ട്‌ : മലപ്പുറം ജില്ലയിലെ കരുളായി ഉള്‍വനത്തില്‍ മാവോയിസ്‌റ്റുകളും പോലീസ്‌ കമാന്‍ഡോകളും തമ്മില്‍ വെടിവയ്‌പ്‌. മുണ്ടക്കടവ്‌ കോളനിയില്‍നിന്ന്‌ ഒരു കിലോമീറ്റര്‍ ഉള്ളില്‍ കാഞ്ഞിരക്കടവിലാണ്‌ ഇരുകൂട്ടരും 15 റൗണ്ട്‌ നേര്‍ക്കുനേര്‍ നിറയൊഴിച്ചത്‌. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, വിക്രം ഗൗഡ, ശ്രീമതി എന്നിവരെ കോളനിവാസികള്‍ തിരിച്ചറിഞ്ഞു.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു ഏറ്റുമുട്ടല്‍. എ.കെ. 47 മെഷീന്‍ഗണ്‍ ഉപയോഗിച്ച്‌ മാവോയിസ്‌റ്റുകള്‍ അഞ്ചു റൗണ്ട്‌ വെടിയുതിര്‍ത്തപ്പോള്‍ തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകള്‍ 10 റൗണ്ട്‌ വെടിവച്ചു. കഴിഞ്ഞ ചൊവ്വാഴ്‌ച ഏഴരയോടെ മുണ്ടക്കടവ്‌ കോളനിയില്‍ ആറംഗ മാവോയിസ്‌റ്റുകള്‍ എത്തിയിരുന്നു.
നിലമ്പൂര്‍ സി.ഐക്കു രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്നു പോലീസ്‌ 10 മണിയോടെ കോളനിയിലെത്തി. എന്നാല്‍ പോലീസ്‌ എത്തുന്നതിനു 10 മിനിട്ട്‌ മുമ്പു മാവോയിസ്‌റ്റുകള്‍ കോളനി വിട്ടു. ഇവര്‍ക്കായി നിലമ്പൂര്‍ സി.ഐ: സി. സജീവന്റെയും എസ്‌.ഐ: വി. ബാബുരാജിന്റെയും നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം രാത്രി രണ്ടായി തിരിഞ്ഞ്‌ വനത്തില്‍ തെരച്ചില്‍ നടത്തി. ഇന്നലെ പുലര്‍ച്ചെ തണ്ടര്‍ബോള്‍ട്ട്‌ അസിസ്‌റ്റന്റ്‌ കമാന്‍ഡന്റ്‌ സൈമണിന്റെ നേതൃത്വത്തില്‍ വനത്തിലെത്തിയ സംഘത്തിനു മുന്നില്‍ ആയുധധാരികളായ മാവോയിസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 30 മീറ്ററോളം അടുത്തെത്തിയ ഇവര്‍ തണ്ടര്‍ബോള്‍ട്ടിനുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. തിരികെ വെടിയുതിര്‍ക്കാന്‍ കമാന്‍ഡോകള്‍ സുരക്ഷിതസ്‌ഥാനം തേടുന്നതിനിടെ മൂന്നു മാവോയിസ്‌റ്റുകളും രക്ഷപ്പെട്ടത്രേ. മുണ്ടക്കടവ്‌ കോളനിയിലെത്തിയ മാവോയിസ്‌റ്റ്‌ സംഘം രണ്ടുമണിക്കൂറോളം അവിടെ ചെലവഴിച്ചു. മുണ്ടക്കടവ്‌ കടന്നക്കാപ്പ്‌ ചാത്തന്റെ വീട്ടിലെത്തിയ ആറുപേരടങ്ങുന്ന സംഘം, പോലീസിനെയും വനപാലകരെയും വനത്തില്‍ കയറ്റരുതെന്നും കോളനിവാസികളുടെ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങണമെന്നും നിര്‍ദേശിച്ചു. കോളനിവാസിയായ പുലിമുണ്ട മാഞ്ചന്റെ കാലിലെ മുറിവു ശ്രദ്ധിച്ച സംഘം മരുന്ന്‌ ആവശ്യമുണ്ടോയെന്നും ചോദിച്ചു. കോളനിയില്‍നിന്ന്‌ അരിയും പലവ്യഞ്‌ജനങ്ങളും ശേഖരിച്ചാണു സംഘം മടങ്ങിയത്‌.
വനത്തില്‍ പോലീസ്‌ പരിശോധന തുടരുകയാണ്‌. കാളികാവിലെ പോരാട്ടം പ്രവര്‍ത്തകനെ ചോദ്യംചെയ്ാന്‍ കയസ്‌റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ക്കു മുണ്ടക്കടവിലെ സംഭവുമായി ബന്ധമില്ലെന്നു പോലീസ്‌ പറഞ്ഞു. തുവ്വൂര്‍ വാഴക്കിയില്‍നിന്ന്‌ ഇന്നലെ വൈകിട്ടോടെയാണ്‌ ഇയാള്‍ പോലീസ്‌ കസ്‌റ്റഡിയിലായത്‌.പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടി മണ്ണാര്‍ക്കാടിനു സമീപം കോട്ടോപാടത്തു മുമ്പു മാവോയിസ്‌റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനകണ്ണിയാണ്‌ ഇയാളെന്നു പോലീസ്‌ പറയുന്നു. വാഴക്കിളിയിലെ ബന്ധുവീട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തേത്തുടര്‍ന്നാണു പിടികൂടാനായത്‌. വിപ്ലവമുദ്രാവാക്യങ്ങള്‍ മുഴക്കി പോലീസ്‌ വാഹനത്തില്‍ കയറിയ ഇയാളെ ചോദ്യംചെയ്യാന്‍ നിലമ്പൂരിലേക്കു കൊണ്ടുപോയി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top