Main Home | Feedback | Contact Mangalam
Ads by Google

ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം: ഉമ്മന്‍ ചാണ്ടി

കോട്ടയം: സോളര്‍ കമ്മിഷനു മുന്നില്‍ പതിനാലു മണിക്കൂര്‍ മൊഴിയെടുക്കാന്‍ ചെലവഴിച്ചിട്ടും സരിത എസ്‌. നായരുടെ അഭിഭാഷകന്‍ ചോദ്യങ്ങളൊന്നും ഉന്നയിച്ചില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സരിതയുടെ ആക്ഷേപങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന്‌ ഇതു വ്യക്‌തമാക്കുന്നു.
കോണ്‍ഗ്രസ്‌ പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിന്യായ വ്യവസ്‌ഥയ്‌ക്കു വിധേയമാകുമ്പോഴാണു ജനാധിപത്യം വിജയിക്കുന്നത്‌. ഇക്കാരണത്താലാണു 14 മണിക്കൂര്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ചെലവഴിച്ചത്‌. രണ്ടര മണിക്കൂര്‍ വിസ്‌തരിച്ച അഭിഭാഷകരുണ്ട്‌. സരിതയുടെ അഭിഭാഷകനു മാത്രം ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. ഇതിനു ശേഷമാണു ഗൂഢാലോചയ്‌ക്കു വഴിയൊരുങ്ങിയത്‌. ആത്‌മവിശ്വാസം നഷ്‌ടപ്പെട്ട ഇടതു മുന്നണിയും ബാര്‍ പൂട്ടിയതിലൂടെ സാമ്പത്തിക നഷ്‌ടം സംഭവിച്ച ബാറുടമകളും ചേര്‍ന്ന നടത്തിയ ഗൂഢാലോചനയാണു പുതിയവെളിപ്പെടുത്തലെന്ന്‌ ആര്‍ക്കും മനസിലാകും. പരമാവധി ആറു മാസമാണു യു.ഡി.എഫ്‌.സര്‍ക്കാരിന്‌ എല്‍.ഡി.എഫ്‌. ആയുസ്‌ നല്‍കിയത്‌. ഭൂരിപക്ഷം വര്‍ധിപ്പിച്ച യു.ഡി.എഫ്‌. അഞ്ചു വര്‍ഷം തികയ്‌ക്കുകയാണ്‌. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top