Main Home | Feedback | Contact Mangalam
Ads by Google

നെടുങ്കണ്ടത്തെ അഗ്നിബാധ: ഫോറന്‍സിക്‌ സംഘം തെളിവെടുത്തു

mangalam malayalam online newspaper

നെടുങ്കണ്ടം: ടൗണിലെ ബഹുനിലമന്ദിരത്തിലുണ്ടായ അഗ്നിബാധയെക്കുറിച്ച്‌ ഫോറന്‍സിക്‌ സംഘം തെളിവെടുത്തു.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ സെന്റ്‌ ജോസഫ്‌ സ്‌റ്റോഴ്‌സിലാണ്‌ കോട്ടയം ഫോറന്‍സിക്‌ ലാബിലെ സയന്റിഫിക്‌ അസിസ്‌റ്റന്റ്‌ റിയാ മേരി ചാക്കോ, എ.എസ്‌.ഐ: പൊന്നച്ചന്‍, സി.പി.ഒ: ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്‌. കടയിലെത്തിയ ഫോറന്‍സിക്‌ വിദഗ്‌ധര്‍ മൂന്നുനിലയിലെയും വയറിങ്‌, കത്തിനശിച്ച ഉപകരണങ്ങളുടെയും സാധനങ്ങളുടെയും അവശിഷ്‌ടങ്ങള്‍ എന്നിവ പരിശോധിച്ചു.
ഇവയുടെ സാമ്പിളുകള്‍ ലബോറട്ടറി പരിശോധനകള്‍ക്കായി കൊണ്ടുപോയി. മേഖലയിലെ പോലീസ്‌ ഉദ്യാഗസ്‌ഥരും സ്‌ഥാപന ഉടമകളായ കോഴിമല ജോബിന്‍, എബിന്‍ എന്നിവരും സ്‌ഥലത്ത്‌ എത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെ എട്ടോടെയാണ്‌ തീപിടിത്തമുണ്ടായത്‌. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്‌ മൂന്നരമണിക്കൂര്‍ നടത്തിയ ശ്രമത്തിലാണ്‌ തീയണച്ചത്‌. എന്നാല്‍ കടയ്‌ക്കുള്ളിലെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചിരുന്നു. കെട്ടിടത്തിന്‌ സാരമായ കേടുപാടും സംഭവിച്ചിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top