Main Home | Feedback | Contact Mangalam
Ads by Google

വനിതാ ലീഗ്‌: നൂര്‍ബിന റഷീദ്‌ ജനറല്‍ സെക്രട്ടറി

കൊച്ചി: ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗിന്റെ പ്രഥമ പ്രസിഡന്റായി പ്രഫ. എ.കെ. തശ്‌രീഫ്‌ ജഹാനെ(തമിഴ്‌നാട്‌)യും ജനറല്‍ സെക്രട്ടറിയായി അഡ്വ. നൂര്‍ബിന റഷീദി(കേരള)നെയും തെരഞ്ഞെടുത്തു. മഹാരാഷ്‌ട്ര അമരാവതി കോര്‍പ്പറേഷന്‍ കൗണ്‍സിലറായ റഹീമ അബ്‌ദുല്‍ റഫീഖാണു ട്രഷറര്‍. ദേശീയ വനിതാ ലീഗ്‌ സമ്മേളനത്തിലാണു പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. സമ്മേളനവേദിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ്‌ ദേശീയ സെക്രട്ടേറിയറ്റിലായിരുന്നു ഭാരവാഹികളുടെ പ്രഖ്യാപനം.
നാഗ്‌പൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ഇശ്രത്ത്‌ നഹീഫ്‌ അന്‍സാരിയാണു വൈസ്‌ പ്രസിഡന്റ്‌. മൂന്നു മേഖലാ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. കേരളമുള്‍പ്പെടെയുള്ള ദക്ഷിണമേഖലയുടെ സെക്രട്ടറി വനിത ദളിത്‌ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജയന്തി വയനാടാണ്‌. മധ്യമേഖല-തന്‍വീര്‍ കൗസര്‍ (മധ്യപ്രദേശ്‌ ബെര്‍ഹാന്‍പൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍), പശ്‌ചിമ മേഖല-തസ്‌നിം ഇബ്രാഹിം (കര്‍ണാടക) എന്നിവരാണ്‌ മറ്റു മേഖലാ സെക്രട്ടറിമാര്‍. ഉത്തര, പൂര്‍വ മേഖലകളിലെ സെക്രട്ടറിമാരെ പിന്നീടു പ്രഖ്യാപിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top