Main Home | Feedback | Contact Mangalam
Ads by Google

കേരള രാഷ്‌ട്രീയത്തിലേക്ക്‌ ഇനിയില്ല: ആന്റണി

കണ്ണൂര്‍: സംസ്‌ഥാനരാഷ്‌ട്രീയത്തിലേക്ക്‌ ഇനി മടക്കമില്ലെന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ഇവിടുത്തെ സാഹചര്യത്തില്‍ എന്റെ ആവശ്യമില്ല, അതിന്റെ സമയം കഴിഞ്ഞു.
കേരളരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്‌ ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ്‌ ചെന്നിത്തല തുടങ്ങിയ പ്രഗത്ഭരാണ്‌. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന്‌ അപ്പോള്‍ പറയാം. ഇപ്പോള്‍ അതു ചര്‍ച്ചയിലില്ല- ആന്റണി പറഞ്ഞു.
ബാര്‍ കോഴക്കേസിലെ പുതിയ വിധി തദ്ദേശതെരഞ്ഞടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കില്ല. ഇത്തരം ആരോപണങ്ങളും വിവാദങ്ങളും കത്തിനില്‍ക്കുമ്പോഴാണ്‌ അരുവിക്കരയില്‍ സുന്ദരമായി ജയിച്ചതെന്നും ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. കോടതിവിധിയെപ്പറ്റി പഠിച്ചശേഷം പ്രതികരിക്കും.
നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യത്തെ നരേന്ദ്ര മോഡി ഭയപ്പെടുന്നു. കേരളാഹൗസിലെ ബീഫ്‌ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണ്‌ ഇന്ത്യ. മലയാളികളുടെ ഭക്ഷണരീതി മാറ്റാന്‍ ആര്‍.എസ്‌.എസ്‌. വിചാരിച്ചാല്‍ നടക്കില്ല. ബി.ജെ.പി-എസ്‌.എന്‍.ഡി.പി. കൂട്ടുകെട്ട്‌ ഇരുകൂട്ടര്‍ക്കും നഷ്‌ടമുണ്ടാക്കും. മതനിരപേക്ഷയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്കു വി.എസ്‌. അച്യുതാനന്ദന്റെ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല.
ദേശീയതലത്തില്‍ ആര്‍.എസ്‌.എസിനെയും ബി.ജെ.പിയേയും എതിര്‍ക്കുന്നതു കോണ്‍ഗ്രസും സഖ്യകക്ഷികളുമാണ്‌. കേരളത്തിലും ത്രിപുരയിലുമല്ലാതെ സി.പി.എം. എവിടെയാണുള്ളത്‌? പശ്‌ചിമബംഗാളില്‍ സി.പി.എം. നേതാക്കള്‍ക്കു നിവര്‍ന്നുനില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം വേണം. ജനങ്ങളുടെ ചിന്താഗതി മാറിയതും ലോകം മാറുന്നതും സി.പി.എം. മനസിലാക്കണം. സ്വതന്ത്രമായി വോട്ട്‌ ചെയ്യാനുള്ള അവസരമെങ്കിലും ജനങ്ങള്‍ക്കു നല്‍കണം.
ഒരു പാര്‍ട്ടി ആസൂത്രിതമായി ആയുധശേഖരണത്തിനു തീരുമാനിച്ചാല്‍ പോലീസിന്‌ എന്തുചെയ്യാന്‍ കഴിയുമെന്നും ആന്റണി ചോദിച്ചു. ഡി.സി.സി. പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍, കെ.പി.സി.സി.
ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, സെക്രട്ടറിമാരായ സുമ ബാലകൃഷ്‌ണന്‍, മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍ എന്നിവരും ആന്റണിക്കൊപ്പമുണ്ടായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top