Main Home | Feedback | Contact Mangalam
Ads by Google

ശാശ്വതികാനന്ദയുടെ മരണം : തുടരന്വേഷണം പുതിയ തെളിവുണ്ടെങ്കില്‍ മാത്രം: ആഭ്യന്തരമന്ത്രി ചെന്നിത്തല

mangalam malayalam online newspaper

കോഴിക്കോട്‌: ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ചു പുതിയ തെളിവുകള്‍ ലഭിച്ചാല്‍ തുടരന്വേഷണം നടത്തുമെന്നു മന്ത്രി രമേശ്‌ ചെന്നത്തല.
പുതിയ വെളിപ്പെടുത്തലിന്റെ ആധികാരികത സംബന്ധിച്ചും തെളിവുകളെക്കുറിച്ചും പരിശോധിച്ചു തുടരന്വേഷണം ആവശ്യമാണോയെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സിയായ ക്രൈം ബ്രാഞ്ച്‌ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ സംഘടിപ്പിച്ച "മീറ്റ്‌ ദ്‌ ലീഡര്‍" പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്‌ ആരെയും ബോധപൂര്‍വം രക്ഷിക്കാനോ കുറ്റക്കാരാക്കാനോ സര്‍ക്കാരിന്‌ ഉദ്ദേശ്യമില്ല. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയെ സംരക്ഷിക്കാനോ തള്ളാനോ യു.ഡി.എഫ്‌. ശ്രമിക്കുന്നില്ല.
സി.പി.എം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്‌. സി.പി.എമ്മിന്റെ ഈ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്നില്ല. സി.പി.എം. ദുര്‍ബലമാകുന്നതില്‍ സന്തോഷവുമില്ല. സി.പി.എമ്മില്‍ നിന്നു പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക്‌ കൊഴിഞ്ഞുപോകുന്നതിനു കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. ഉമ്മന്‍ ചാണ്ടിയുടെ മതേതര നിലപാടുകള്‍ക്ക്‌ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.
ജയിലില്‍നിന്നു കുറ്റവാളികളെ കൊണ്ടുവന്ന്‌ സ്‌ഥാനാര്‍ഥികളാക്കുന്ന സി.പി.എം. നേതൃത്വത്തിന്റെ നിലപാട്‌ സംബന്ധിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ പിറന്നാള്‍ദിനത്തിലെങ്കിലും അഭിപ്രായം പറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top