Main Home | Feedback | Contact Mangalam
Ads by Google

തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിക്കനുസരിച്ച്‌ പ്രവര്‍ത്തിക്കും: ഡി.ജി.പി

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധിക്ക്‌ അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന്‌ ഡി.ജി.പി: ടി.പി. സെന്‍കുമാര്‍. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അയച്ച നോട്ടീസ്‌ ലഭിച്ചാലുടന്‍ ഉചിതമായ മറുപടി നല്‍കും.
സര്‍വകക്ഷിയോഗം തീരുമാനിക്കുന്നതനുസരിച്ചു പ്രവര്‍ത്തിക്കാനുള്ളതല്ല പോലീസ്‌ സേന. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ മാനിക്കുകയാണ്‌ പോലീസ്‌ സേന ചെയ്യേണ്ടത്‌. തെരുവുനായ വിഷയത്തില്‍ നിയമത്തില്‍നിന്ന്‌ വ്യതിചലിച്ച്‌ പ്രവര്‍ത്തിക്കാനാവില്ല- ഡി.ജി.പി. പറഞ്ഞു.വയനാട്ടില്‍ പോലീസിനുനേരേ വെടിയുതിര്‍ത്ത മാവോയിസ്‌റ്റുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പശ്‌ചിമഘട്ടത്തിലാണ്‌ മാവോയിസ്‌റ്റ്‌ സാന്നിധ്യം കൂടുതലുള്ളത്‌.
ട്രൈസെക്‌ടറിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന സംഘത്തെ പിടികൂടാന്‍ പൊലീസ്‌ സജ്‌ജമാണ്‌. സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.ശബരിമലയിലെ തിരക്ക്‌ നിയന്ത്രിക്കാനും അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാനുമായി പോലീസ്‌ നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും. ഇപ്പോള്‍ 1000 പേര്‍ക്ക്‌ ഒരേസമയം ഓണ്‍ലൈന്‍ ടിക്കറ്റ്‌ എടുക്കാനുള്ള സൗകര്യമുണ്ട്‌. ഇതു വര്‍ധിപ്പിക്കും. നിലവില്‍ ഒരാള്‍ക്ക്‌ മൂന്നോ നാലോ ദിവസത്തേക്ക്‌ ദര്‍ശനത്തിനു ബുക്ക്‌ ചെയ്യാം. ഇതു പരമാവധി രണ്ടു ദിവസമായി നിജപ്പെടുത്തും. ഭക്‌തരുടെ സൗകര്യാര്‍ഥം പമ്പയില്‍ 12 കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. മണ്ഡലകാലത്ത്‌ അനിഷ്‌ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറിനെ ചീഫ്‌ കോ ഓര്‍ഡിനേറ്ററായും തിരുവനന്തപുരം, എറണാകുളം റേഞ്ച്‌ ഐ.ജിമാരെ ജോയിന്റ്‌ കോ -ഓര്‍ഡിനേറ്റര്‍മാരായും നിയമിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top