Main Home | Feedback | Contact Mangalam
Ads by Google

മൈക്രോഫിനാന്‍സ്‌ ദുര്‍വിനിയോഗം ചെയ്‌തില്ല: വെള്ളാപ്പള്ളി

കൊച്ചി: പിന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ വിതരണം ചെയ്‌ത 300 കോടി രൂപയില്‍ അഞ്ചുകോടി മാത്രമേ ശ്രീനാരായണ മൈക്രോഫിനാന്‍സില്‍ ലഭിച്ചിട്ടുള്ളുവെന്നും ബാക്കിപണം പോയ വഴി ആരെങ്കിലും അന്വേഷിക്കുന്നുണ്ടോയെന്നും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌.എന്‍.ഡി.പി. മുഖപത്രമായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ്‌ വെള്ളാപ്പള്ളി ഇക്കാര്യം ഉന്നയിച്ചത്‌.
സ്വാമി ശാശ്വതികാനന്ദയുടെ മുങ്ങിമരണക്കേസ്‌ ചവറ്റുകൊട്ടയില്‍നിന്നെടുത്ത്‌ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം മനസിലാക്കാനുള്ള കഴിവ്‌ കേരളസമൂഹത്തിനുണ്ട്‌. ഏല്‍പിക്കപ്പെട്ട സാമൂഹിക ദൗത്യങ്ങള്‍ നിര്‍വഹിക്കാതെ എസ്‌.എന്‍.ഡി.പി. യോഗത്തെയും ശ്രീനാരായണ ഗുരുദേവനേയും അപകീര്‍ത്തിപ്പെടുത്താന്‍ ഇരുമുന്നണികളും ശ്രമിക്കുമ്പോള്‍ പുതിയ ചിന്തകളും ചിന്താധാരകളും ഉയര്‍ന്നുവരും. അതില്‍ വേവലാതിപ്പെട്ടിട്ടും പരിഹസിച്ചിട്ടും കാര്യമില്ല. എസ്‌.ആര്‍.പിയുടെ ചരിത്രം ഓര്‍ത്ത്‌ ആരും ആകുലപ്പെടേണ്ട. എസ്‌.ആര്‍.പി. ഉണ്ടാകുമ്പോള്‍ യോഗം ദുര്‍ബലമായിരുന്നു. സി.പി.എം. ശക്‌തവും. ഇന്ന്‌ യോഗം ശക്‌തവും സി.പി.എം നിലനില്‍പ്പിനായുള്ള തത്രപ്പാടിലുമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top