Main Home | Feedback | Contact Mangalam
Ads by Google

ഹജ്‌ ദുരന്തം: ഭര്‍ത്താവ്‌ മരിച്ചു; ഭാര്യയെക്കുറിച്ചു സൂചനയില്ല

അതിരമ്പുഴ (കോട്ടയം): ഹജ്‌ കര്‍മത്തിനിടെ മക്കയ്‌ക്കടുത്തു മിനായില്‍ തിക്കിലും തിരക്കിലുംപെട്ട്‌ കാണാതായ അതിരമ്പുഴ സ്വദേശികളായ ദമ്പതിമാരില്‍ ഭര്‍ത്താവ്‌ മരിച്ചു.
ഭാര്യക്കായുള്ള തിരച്ചില്‍ തുടരുന്നു. അതിരമ്പുഴ മറ്റംകവല കറുകച്ചേരില്‍ സജീവ്‌ ഉസ്‌മാ(46)നാണു മരിച്ചത്‌.ഇയാളുടെ ഭാര്യ മാന്നാര്‍ സ്വദേശി ഷിനി (36)യെക്കുറിച്ചു വിവരമില്ല. ദമ്പതികളെ ദുരന്തത്തിനിടെയാണു കാണാതായത്‌. ഇന്നലെ നടത്തിയ തിരച്ചിലില്‍ സജീവിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
സജീവും കുടുംബാംഗങ്ങളും റിയാദില്‍നിന്നാണു മക്കയിലേക്കു പോയത്‌. ഇവിടെനിന്നു സ്വകാര്യ ഏജന്‍സി വഴിയായിരുന്നു യാത്ര. ഹജ്‌ കര്‍മത്തിനിടെയുണ്ടായ തിരക്കില്‍പെട്ട്‌ സജീവും ഭാര്യ ഷിനിയും മക്കളായ സനീഷും ആദില്‍ മുഹമ്മദും കൂട്ടംതെറ്റിപ്പോയി.
മക്കളെ പിന്നീടു കണ്ടെത്തി. സജീവിനെയും ഷിനിയെയും കാണാതായതോടെ തിരച്ചിലിനായിസഹോദരന്‍ ലിയാഖത്തിന്റെ റിയാദിലുള്ള മകന്‍ ലിയാസ്‌ മിനായില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിരുന്നു.
ദുരന്ത സ്‌ഥലത്തു പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍നിന്നാണു മരിച്ചെന്ന വിവരം സജീവിന്റെ റിയാദിലെ ഓഫീസില്‍ അറിയിച്ചത്‌.
കഴിഞ്ഞ ശനിയാഴ്‌ച മരിച്ചതായാണു വിവരം. ഗുരുതരമായി പരുക്കേറ്റ സജീവിനെ ആദ്യം അല്‍നൂര്‍ ആശുപത്രിയിലും തുടര്‍ന്നു കിങ്‌ അബ്‌ദുള്ള മെഡിക്കല്‍ സിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 20 വര്‍ഷമായി ഈ കുടുംബാംഗങ്ങള്‍ റിയാദിലാണു താമസിക്കുന്നത്‌. പ്രമുഖ കൊരിയര്‍ സര്‍വീസായ സംസം ഗ്രൂപ്പില്‍ സൂപ്രവൈസറായിരുന്നു സജീവ്‌. കബറടക്കം ഇന്നു നടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top