Main Home | Feedback | Contact Mangalam
Ads by Google

സര്‍പ്പക്കാവ്‌ സംരക്ഷിച്ച മുസ്ലിം ദമ്പതികള്‍ക്കു വിലക്ക്‌

mangalam malayalam online newspaper

കൊച്ചി : സര്‍പ്പക്കാവ്‌ സംരക്ഷിച്ച മുസ്ലിം ദമ്പതികള്‍ക്കു പള്ളിയില്‍ വിലക്ക്‌. 24 വര്‍ഷമായി പറമ്പിലെ നാഗത്തറ സംരക്ഷിച്ചു പോരുന്ന പെരുമ്പാവൂര്‍ സ്വദേശി അബൂബക്കറും അസിയയും വിലക്ക്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ വഖഫ്‌ ബോര്‍ഡിനേയും ജില്ലാ കലക്‌ടറേയും സമീപിച്ചു.
അബൂബക്കറിനും ഭാര്യക്കും സംരക്ഷണം നല്‍കുമെന്നും പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയവര്‍ക്കെതിരേ നടപടി എടുക്കുമെന്നും വഖഫ്‌ ബോര്‍ഡ്‌ അറിയിച്ചു. ഏതു മതത്തില്‍ വിശ്വസിക്കണമെന്നത്‌ ഒരാളുടെ മൗലികാവകാശമാണെന്നും അതിനെ ആര്‍ക്കും തടയാന്‍ അധികാരമില്ലെന്നും കേരള സ്‌റ്റേറ്റ്‌ വഖഫ്‌ ബോര്‍ഡ്‌ സി.ഇ.ഒ ബി.എം. ജമാല്‍ പറഞ്ഞു.
ഇസ്ലാം വിരുദ്ധമാണ്‌ ഇതെന്ന്‌ ആരോപിച്ച്‌ സൗത്ത്‌ വല്ലം ജുമാമസ്‌ജിദിലെ ചില വിശ്വാസികളാണ്‌ അബൂബക്കറിന്റെ പള്ളി അംഗത്വം പുതുക്കി നല്‍കില്ലെന്നും ബക്രീദ്‌ ആഘോഷത്തിലും ചടങ്ങുകളിലും പങ്കെടുപ്പിക്കില്ലെന്നും അറിയിച്ചത്‌.
അബൂബക്കറിനു പാരമ്പര്യമായി കിട്ടിയ 27.5 സെന്റ്‌ സ്‌ഥലത്തിനുള്ളിലാണു നാഗത്തറ. പലതവണ നാഗത്തറ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. എന്നാല്‍ ഓരോ തവണയും പോലീസ്‌ സംരക്ഷണത്തില്‍ അബൂബക്കര്‍തന്നെ അവ പുനര്‍നിര്‍മിച്ചു.
നാഗത്തറ സംരക്ഷിക്കും എന്നാണ്‌ അബൂബക്കറും അസിയയും പറയുന്നത്‌. എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കണം എന്നാണ്‌ ഇവര്‍ പറയുന്നത്‌.

മിഥുന്‍ പുല്ലുവഴി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top