Main Home | Feedback | Contact Mangalam
Ads by Google

ഗവേഷണനേട്ടങ്ങള്‍ കോപ്പിയടിയെന്ന ആരോപണം തള്ളി

തൃശൂര്‍: സംസ്‌ഥാന കൃഷിവിജ്‌ഞാന്‍ അവാര്‍ഡിനു പരിഗണിച്ച ഗവേഷണ നേട്ടങ്ങള്‍ കോപ്പിയടിയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ കേരള കാര്‍ഷിക സര്‍വകലാശാല. വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിലെ ഡോ. ടി. പ്രദീപ്‌കുമാര്‍ വികസിപ്പിച്ച കുരുവില്ലാത്ത തണ്ണിമത്തനും കക്കിരിയും മുമ്പ്‌ താന്‍നടത്തിയ കണ്ടെത്തലുകള്‍ ആണെന്ന വാദവുമായി സര്‍വീസില്‍നിന്നു വിരമിച്ച അധ്യാപകന്‍ രംഗത്തെത്തിയത്‌ നിര്‍ഭാഗ്യകരമാണെന്നു ഗവേഷണ ഡയറക്‌ടര്‍ ഡോ. ഐ. ജോണ്‍കുട്ടി പറഞ്ഞു.
ആരോപണമുന്നയിച്ച അധ്യാപകന്‍ ഇതു സംബന്ധിച്ച്‌ എന്തെങ്കിലും കണ്ടെത്തലുകള്‍ നടത്തിയതായി ഔദ്യോഗിക രേഖകളോ അറിയിപ്പോ സര്‍വകലാശാലയില്‍ ഇല്ല. സര്‍വകലാശാലയുടെ ഔദ്യോഗിക അനുമതിയോടെ അംഗീകൃതപദ്ധതിയുടെ ഭാഗമായി ഡോ. ടി. പ്രദീപ്‌കുമാര്‍ നടത്തിയ ഗവേഷണ പദ്ധതികളുടെ ഫലമാണു സ്വര്‍ണ, ശോണിമ എന്നീ തണ്ണിമത്തന്‍ഇനങ്ങളും ഹീര, ശുഭ്ര എന്ന കക്കിരി ഹൈബ്രിഡുകളും പോളിഹൗസില്‍ കൃഷിചെയ്യാന്‍ കഴിയുന്ന കുരുവില്ലാത്ത കക്കിരി(കെ.പി.സി.എച്ച്‌ 1)യുമെന്നു ഗവേഷണ ഡയറക്‌ടര്‍ വ്യക്‌തമാക്കി.
ഈ ഇനങ്ങള്‍ വികസിപ്പിച്ച്‌ പുറത്തിറക്കുന്നതിന്റെ ഒരു ഘട്ടത്തിലും മറ്റ്‌ ശാസ്‌ത്രജ്‌ഞര്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല.
സര്‍വകലാശാല കൈവരിക്കുന്ന ഗവേഷണ നേട്ടങ്ങളുടെ ശോഭ കെടുത്താനും ഗവേഷകരെ നിരുത്സാഹപ്പെടുത്താനും മാത്രമേ ഇത്തരം ആരോപണങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top