Main Home | Feedback | Contact Mangalam
Ads by Google

എയ്‌ഡഡ്‌ കോളജുകളില്‍ സ്വാശ്രയ കോഴ്‌സ്‌ അരുതെന്ന്‌ അണ്‍ എയ്‌ഡഡ്‌ മാനേജ്‌മെന്റുകള്‍

കോട്ടയം: എയ്‌ഡഡ്‌ കോളജുകളില്‍ സ്വാശ്രയ കോഴ്‌സുകള്‍ അനുവദിക്കുന്നത്‌ അധാര്‍മികമാണെന്ന്‌ കേരളാ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ അണ്‍ എയ്‌ഡഡ്‌ കോളജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എയ്‌ഡഡ്‌ മേഖലയും അണ്‍ എയ്‌ഡഡ്‌ മേഖലയും വ്യത്യസ്‌ത ധാരകളില്‍പ്പെട്ടവയാണെങ്കിലും ഇപ്പോള്‍ അവയെ കൂട്ടിക്കുഴയ്‌ക്കുകയാണ്‌. സ്വാശ്രയ കോളജുകള്‍ക്കു സ്‌ഥിരമായി അഫിലിയേഷന്‍ വേണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പരീക്ഷാഹാളില്‍ സിസി ടിവി ക്യാമറ സ്‌ഥാപിക്കണമെന്ന നിര്‍ദേശം സ്വാശ്രയമേഖലയില്‍ മാത്രം നടപ്പാക്കുന്നത്‌ സ്വാശ്രയ കോളജുകളെ തരംതാഴ്‌ത്തുന്നതിനു തുല്യമാണ്‌. പുതിയ കോഴ്‌സുകളും കോളജുകളും അനുവദിക്കുന്നതില്‍ മിതത്വവും ദൂരപരിധിയും നിശ്‌ചയിക്കണം.
വാണിജ്യ സ്‌ഥാപനങ്ങളെ കാണുന്ന രീതിയിലാണു തദ്ദേശ ഭരണസമിതികളും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കാണുന്നത്‌. പാവപ്പെട്ട കുട്ടികള്‍ കൂടുതലായി പഠിക്കുന്നതു സ്വാശ്രയ മേഖലയിലാണെങ്കിലും ഈ രംഗത്തോടു സര്‍ക്കാര്‍ വിവേചനപരമായാണു പെരുമാറുന്നത്‌. നാക്‌ അക്രഡിറ്റേഷന്‍ പോലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തല്‍ സമ്പ്രദായങ്ങള്‍ സ്വാശ്രയ മേഖലയ്‌ക്കും ബാധകമാക്കണം. യു.ജി.സിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം സ്വാശ്രയ മേഖലയ്‌ക്കും ബാധകമാക്കണം.
എം.ജി. സര്‍വകലാശാലയ്‌ക്കു കീഴിലുള്ള ഓഫ്‌ കാമ്പസ്‌ സെന്ററുകള്‍ റദ്ദാക്കിയ തീരുമാനം സ്വാഗതാര്‍ഹമാണ്‌. വിദ്യാഭ്യാസ ഗുണമേന്മയെ നശിപ്പിക്കുന്ന രീതിയിലായിരുന്നു പല ഓഫ്‌ കാമ്പസ്‌ സെന്ററുകളുടെയും പ്രവര്‍ത്തനം. സര്‍വകലാശാലാ യോഗ്യതയുള്ള അധ്യാപകരല്ല ഓഫ്‌ സെന്ററുകളില്‍ പഠിപ്പിച്ചിരുന്നതെന്നും ഇതു വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ടിസണ്‍ തച്ചങ്കരി, എം.ജി. സര്‍വകലാശാലയ്‌ക്കു കീഴിലുള്ള സ്വാശ്രയ കോളജുകളുടെ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രഫ. ബേബി എം. വര്‍ഗീസ്‌, സെക്രട്ടറി എ.എം. കരീം, ട്രഷറര്‍ എസ്‌.പി. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top