Main Home | Feedback | Contact Mangalam
Ads by Google

പിള്ളയെ തല്‍ക്കാലം പരിഗണിക്കാനാകില്ലെന്ന്‌ സി.പി.എം.

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ ബാലകൃഷ്‌ണപിള്ള വിഭാഗത്തിന്റെ എല്‍.ഡി.എഫ്‌. പ്രവേശനം വഴിമുട്ടി. എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ബാലകൃഷ്‌ണപിള്ള കൂടിക്കാഴ്‌ച നടത്തിയെങ്കിലും മുന്നണിപ്രവേശം തല്‍ക്കാലം പരിഗണിക്കാനാകില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. പുറത്തുനിന്നുള്ള സഹകരണമാകാം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ഈ സഹകരണം തുടരാമെന്നും കോടിയേരി പിള്ളയെ അറിയിച്ചതായാണു വിവരം. ബാലകൃഷ്‌ണപിള്ളയുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണു കോടിയേരി ചര്‍ച്ചയ്‌ക്കു തയാറായത്‌. അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഉഭയകക്ഷി ചര്‍ച്ച വേണമെന്നു പിള്ള ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ്‌ തങ്ങളെ മുന്നണിയില്‍ എടുക്കണമെന്നായിരുന്നു പിള്ളയുടെ ആവശ്യം. യു.ഡി.എഫിലുണ്ടായിരുന്ന കാലത്ത്‌ മത്സരിച്ചിരുന്ന രണ്ടു നിയമസഭാസീറ്റും തങ്ങള്‍ക്കുകിട്ടണം.

സി.പി.എമ്മിന്റെ സിറ്റിങ്‌ സീറ്റായ കൊട്ടാരക്കര വിട്ടുതരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ പകരം ഇരവിപുരം നല്‍കണം. ആര്‍.എസ്‌.പിയുടെ സിറ്റിങ്‌ സീറ്റാണ്‌ ഇരവിപുരം. പിള്ളയുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാനാകില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

അരുവിക്കര ഉപതെരഞ്ഞെടുപ്പു പരാജയമാണു പിള്ളയെ മുന്നണിയിലേക്കു പരിഗണിക്കേണ്ടെന്ന നിലപാടു സ്വീകരിക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെ മുന്നണിക്കൊപ്പം കൂട്ടിയതു തിരിച്ചടിയായെന്നു പാര്‍ട്ടി വിലയിരുത്തിരുന്നു. പിള്ളയുടെ മുന്നണി പ്രവേശനത്തോട്‌ യോജിക്കുന്നവരല്ല പ്രതിപക്ഷ നേതാവും സി.പി.ഐയും. പിള്ളയെ ഒപ്പംകൂട്ടിയാല്‍ ഇതുവരെ താന്‍ ഉയര്‍ത്തിപ്പിടിച്ച അഴിമതി വിരുദ്ധനിലപാടുകള്‍ക്കു പ്രസക്‌തിയില്ലാതാകുമെന്നാണു വി.എസിന്റെ നിലപാട്‌.

സി.പി.എം വിട്ടുപോയവരെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമത്തിനാണു ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്‌. ഇതിന്റെ ഭാഗമായാണു ഗൗരിയമ്മയെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചത്‌. ജനത്തിനു സ്വീകാര്യരായവര്‍ മാത്രം പാര്‍ട്ടിക്കും മുന്നണിക്കും മതിയെന്നാണു സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാട്‌. അതുകൊണ്ടുതന്നെ പിള്ളയുടെ എല്‍.ഡി.എഫ്‌. പ്രവേശന സ്വപ്‌നത്തിനു താല്‍ക്കാലിക വിരാമമായെന്നു വേണം കരുതാന്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top