Main Home | Feedback | Contact Mangalam
Ads by Google

ഇടുക്കിയില്‍ 101 പേര്‍ക്ക്‌ ഡെങ്കിപ്പനി

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇതുവരെ 101 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌. 46 പേര്‍ക്കു ടൈഫോയിഡും 10 പേര്‍ക്കു മലേറിയയും 33 പേര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എയും 25 പേര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ ബിയും എട്ടുപേര്‍ക്ക്‌ എച്ച്‌ 1 എന്‍ 1 ഉം പിടിപെട്ടു.
ഇടുക്കി നിയോജക മണ്ഡലത്തിലെ 18 പേര്‍ക്കാണ്‌ ഡെങ്കിപ്പനി പിടിപെട്ടത്‌. 15 പേര്‍ക്ക്‌ ടൈഫോയിഡും എട്ടു പേര്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ എയും പിടിപെട്ടു.
ജൂലൈ, ഓഗസ്‌റ്റ്‌ മാസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഇതിനായി പൊതുജന പങ്കാളിത്തവും വിവിധ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമമായി ഉണ്ടാകണമെന്നും കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ഡ്രൈഡേ കൃത്യമായി ആചരിക്കണം. വീടുകള്‍, ഓഫീസുകള്‍, പൊതുസ്‌ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം.
വാര്‍ഡ്‌തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഫണ്ട്‌ സമയത്ത്‌ ലഭ്യമാക്കണമെന്നും സാനിറ്റേഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിശോധന ഏര്‍പ്പെടുത്തി കാര്യക്ഷമമാക്കണമെന്നും ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉസ്‌മാന്‍ പറഞ്ഞു.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്‌റ്റര്‍ പ്ലാന്‍ ഉണ്ടാകണമെന്നും ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ആദ്യം സ്വന്തം വീടും പരിസരവും ഒരു നിശ്‌ചിത ദിവസം ശുചീകരിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ മാതൃകയാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
അവലോകന യോഗത്തില്‍ എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ആര്‍.ഡി.ഒ: ടി.ജി. സജീവ്‌ കുമാര്‍, ഡി.എം.ഒ ഡോ. രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top