Main Home | Feedback | Contact Mangalam
Ads by Google

ഉച്ചഭക്ഷണത്തിനിടെ സാമ്പാര്‍ വീണ്‌ സ്‌കൂള്‍ വിദ്യാര്‍ഥിക്കു പൊള്ളലേറ്റു : ചൈല്‍ഡ്‌ ലൈന്‍ കേസെടുത്തു

mangalam malayalam online newspaper

പത്തനംതിട്ട: സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ സാമ്പാര്‍ തെറിച്ചുവീണ്‌ വിദ്യാര്‍ഥിക്കു പൊള്ളലേറ്റു. കടമ്മനിട്ട ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി അനന്തു കുമാറി(14)നാണു പരുക്കേറ്റത്‌.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിനാണു സംഭവം. സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പുന്നതിനിടെ അനന്തുവിന്റെ കഴുത്തിലും മുഖത്തിന്റെ ഒരു ഭാഗത്തേക്കും തിളച്ച സാമ്പാര്‍ തെറിച്ചു വീഴുകയായിരുന്നു. അധ്യാപകര്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അനന്തുവിനെ വീട്ടിലേക്കയച്ചു. പൊള്ളലേറ്റ ഭാഗത്ത്‌ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുസംബന്ധിച്ച്‌ വീട്ടുകാര്‍ക്കു പരാതിയില്ലെന്നാണ്‌ അധ്യാപകര്‍ പറഞ്ഞത്‌. എന്നാല്‍, സംഭവം അധ്യാപകര്‍ മൂടിവയ്‌ക്കുന്നുവെന്നും കാരണക്കാരനായ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ടും ഇന്നലെ രാവിലെ എസ്‌.എഫ്‌.ഐ-എ.ഐ.എസ്‌.എഫ്‌. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കുത്തിയിരിപ്പു സമരം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നിര്‍ദേശപ്രകാരം ഡി.ഇ.ഒ, എ.ഇ.ഒ. എന്നിവരും ആറന്മുള എസ്‌.ഐയും സ്‌ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ആവശ്യം അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉറച്ചുനിന്നതോടെ പ്രധാനാധ്യാപകനെ മൂന്നു ദിവസത്തേക്കു മാറ്റിനിര്‍ത്താന്‍ തത്വത്തില്‍ ധാരണയായി.മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ചൈല്‍ഡ്‌ ലൈന്‍ കേസെടുത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top