Main Home | Feedback | Contact Mangalam
Ads by Google

ഡോ. രേണു രാജ്‌ വിദ്യാസമുന്നതി ബ്രാന്‍ഡ്‌ അംബാസഡര്‍

തിരുവനന്തപുരം: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ രണ്ടാം റാങ്ക്‌ നേടിയ ഡോ. രേണു രാജിനെ സംസ്‌ഥാന മുന്നോക്ക സമുദായ കോര്‍പ്പറേഷന്റെ (സമുന്നതി) വിദ്യാസമുന്നതി-വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ബ്രാന്‍ഡ്‌ അംബാസഡറായി പ്രഖ്യാപിച്ചു. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌.
വിദ്യാസമുന്നതി സിവില്‍ സര്‍വീസ്‌ പരിശീലന ധനസഹായത്തിന്റെ ആദ്യ ഗുണഭോക്‌താവ്‌ കൂടിയാണു ഡോ. രേണു. ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗത്തിനുശേഷം സമുന്നതിയുടെ നേതൃത്വത്തില്‍ ഡോ. രേണു രാജിനെ ആദരിച്ചു. സമുന്നതി പ്രസിദ്ധീകരിക്കുന്ന കൈപ്പുസ്‌തകത്തിന്റെ ആദ്യകോപ്പി ഡോ. രേണുവിനു നല്‍കി ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പ്രകാശനം ചെയ്‌തു. പൊതുഭരണ വകുപ്പു സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സ്‌കോളര്‍ഷിപ്പ്‌ തുക കൈമാറി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top