Main Home | Feedback | Contact Mangalam
Ads by Google

ബാലസാഹിത്യകാരന്‍ കാഞ്ഞിരമറ്റം സുകുമാരന്‍ അന്തരിച്ചു

കാഞ്ഞിരമറ്റം: ബാലസാഹിത്യകാരനും മലയാളഭാഷാ അധ്യാപകനുമായിരുന്ന കാഞ്ഞിരമറ്റം നങ്ങേത്ത്‌ (ശ്രീകാവ്യം) സുകുമാരന്‍ (67) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നാണ്‌ അന്ത്യം. 1947 ല്‍ കാഞ്ഞിരമറ്റത്താണു ജനിച്ചത്‌. 15 ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്‌. കടുംഗമംഗലം ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു.
കുട്ടികളില്‍ ഭാഷാ പരിജ്‌ഞാനം വര്‍ധിപ്പിക്കുന്നതിനും സര്‍ഗവാസന ഉണര്‍ത്തുന്നതിനും കേരളത്തലങ്ങോളമിങ്ങോളം അദ്ദേഹം അവതരിപ്പിച്ച "മാഷും കുട്ടികളും" എന്ന വിനോദ-വിജ്‌ഞാന സര്‍ഗസംവാദ പരിപാടി ആയിരത്തിലധികം വേദികള്‍ പിന്നിട്ടിരുന്നു. രണ്ടുലക്ഷത്തോളം കുട്ടികള്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്‌തു. ബാലസാഹിത്യ അവാര്‍ഡ്‌, അധ്യാപകശ്രേഷ്‌ഠ അവാര്‍ഡ്‌, അധ്യാപക പ്രതിഭാ അവാര്‍ഡ്‌, കുഞ്ഞുണ്ണി പുരസ്‌കാരം, ശ്രേഷ്‌ഠ കുട്ടിക്കഥാ പുരസ്‌കാരം, തക്ഷശില അവാര്‍ഡ്‌ എന്നിവയും കരസ്‌ഥമാക്കിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top