Main Home | Feedback | Contact Mangalam
Ads by Google

രവിവര്‍മ തമ്പുരാന്‌ മാധവിക്കുട്ടി നോവല്‍ പുരസ്‌കാരം

ആലപ്പുഴ : ഡോ. കമലാദാസ്‌ ഫൗണ്ടേഷന്റെ മാധവിക്കുട്ടി പുരസ്‌കാരങ്ങള്‍ക്ക്‌ വി.കെ രവിവര്‍മ തമ്പുരാന്‍ (നോവല്‍), സിസ്‌റ്റര്‍ എലൈസ്‌ മേരി (ലേഖനം), സി.പി കൃഷ്‌ണകുമാര്‍ (കഥ) എന്നിവര്‍ അര്‍ഹരായി. സമാകാലീന കേരളീയ ജീവിതത്തിനുമേല്‍ അര്‍ബുദം പോലെ പടര്‍ന്നുകൊണ്ടിരിക്കുന്ന മതസ്‌പര്‍ധയും വര്‍ഗീയതയും അടിസ്‌ഥാന പ്രമേയമാക്കി രചിച്ച 'ഭയങ്കരാമുടി' എന്ന നോവലാണ്‌ രവിവര്‍മ തമ്പുരാന്‌ അവാര്‍ഡ്‌ നേടിക്കൊടുത്തത്‌.
പുരസ്‌കാരങ്ങള്‍ ജൂലൈ ഒന്നിന്‌ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ രക്ഷാധികാരികളും മാധവിക്കുട്ടിയുടെ മകനുമായ ഡോ. എം.ഡി നാലപ്പാടും ലക്ഷ്‌മി നാലപ്പാടും ചേര്‍ന്ന്‌ സമ്മാനിക്കുമെന്ന്‌ ഫൗണ്ടേഷന്‍ സെക്രട്ടറി ദേവദത്ത്‌ ജി. പുറക്കാട്‌, കെ.പി ബന്‍ഷായ്‌ മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top