Main Home | Feedback | Contact Mangalam
Ads by Google

എല്ലാ വിഭാഗം ആളുകള്‍ക്കും നീതി ലഭിക്കണം: മുഖ്യമന്ത്രി

mangalam malayalam online newspaper

ആലപ്പുഴ: സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും നീതി ലഭിക്കണമെന്നതാണ്‌ സര്‍ക്കാരിന്റെ സമീപനമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേരള വെള്ളാള മഹാസഭ സംസ്‌ഥാനസമ്മേളനം ആലപ്പുഴയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ സമുദായങ്ങളുടെ താല്‌പര്യങ്ങള്‍ നോക്കുന്നതു പലപ്പോഴും ചെറിയ സമുദായങ്ങളില്‍ അസംതൃപ്‌തിയുണ്ടാക്കുന്നുണ്ട്‌. വലിയ സമുദായങ്ങളെയും ചെറിയ സമുദായങ്ങളെയും ഒരുപോലെ പരിഗണിച്ചെങ്കില്‍ മാത്രമേ എല്ലാവര്‍ക്കും സംതൃപ്‌തിയുണ്ടാകു. എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാള മഹാസഭ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഈ വിഷയങ്ങളില്‍ പ്രായോയികവും നിയമപരവുമായ നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വച്ചാല്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാസഭ സംസ്‌ഥാന പ്രസിഡന്റ്‌ പുനലൂര്‍ മധു അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്‌ഥാനപ്രസിഡന്റ്‌ വി. മുരളീധരന്‍, മുന്‍മന്ത്രി വി. സുരേന്ദ്രന്‍ പിള്ള, അഡ്വ. വി. സുരേഷ്‌കുമാര്‍, രാജീവ്‌ തഴക്കര, സോണി. ജെ. കല്യാണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉച്ചയ്‌ക്കു ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ മഹാസഭ പ്രസിഡന്റ്‌ പുനലൂര്‍ മധു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണി. ജെ കല്യാണ്‍കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top