Main Home | Feedback | Contact Mangalam
Ads by Google

ധനലക്ഷ്‌മി ബാങ്ക്‌ മാനേജരെ പിരിച്ചുവിട്ടു; ഇന്ന്‌ ബാങ്ക്‌ ഓഫീസര്‍മാരുടെ പണിമുടക്ക്‌

mangalam malayalam online newspaper

തൃശൂര്‍: ധനലക്ഷ്‌മി ബാങ്ക്‌ തൃശൂര്‍ ഹെഡ്‌ ഓഫീസിലെ സീനിയര്‍ മാനേജര്‍ പി.വി. മോഹനനെ സര്‍വീസില്‍നിന്നു മാനേജ്‌മെന്റ്‌ പിരിച്ചുവിട്ടു.
ധനലക്ഷ്‌മി ബാങ്ക്‌ ഓഫീസേഴ്‌സ്‌ ഓഗനൈസേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ ബാങ്ക്‌ ഓഫീസേഴ്‌സ്‌ കോണ്‍ഫഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റുമാണ്‌ മോഹനന്‍. കഴിഞ്ഞ മേയ്‌ 29,30 തീയതികളില്‍ ധനലക്ഷ്‌മി ബാങ്കില്‍ ജീവനക്കാരും ഓഫീസര്‍മാരും നടത്തിയ പണിമുടക്കില്‍ മോഹനനും പങ്കെടുത്തിരുന്നു. ധനലക്ഷ്‌മി ബാങ്ക്‌ ഓഫീസേഴ്‌സ്‌ ചട്ടം ലംഘിച്ച്‌ പണിമുടക്കില്‍ പങ്കെടുത്തതു ബാങ്കിന്റെ വിശ്വാസ്യത നഷ്‌ടപ്പെടുത്തുന്ന പ്രവൃത്തിയാണെന്ന്‌ ആരോപിച്ചാണു മാനേജ്‌മെന്റ്‌ നടപടിയെന്ന്‌ എ.ഐ.ബി.ഒ.സി. അറിയിച്ചു. ധനലക്ഷ്‌മി ബാങ്കില്‍ 38 വര്‍ഷത്തെ സര്‍വീസുള്ള മോഹനനു വിരമിക്കാന്‍ എട്ടുമാസംകൂടിയുണ്ട്‌. പിരിച്ചുവിടലില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ധനലക്ഷ്‌മി ബാങ്കില്‍ ദേശവ്യാപകമായി ജീവനക്കാര്‍ പണിമുടക്കും. പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മറ്റു ബാങ്കുകളിലും എ.ഐ.ബി.ഒ.സി. ആഭിമുഖ്യത്തില്‍ ഓഫീസര്‍മാര്‍ പണിമുടക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top