Main Home | Feedback | Contact Mangalam
Ads by Google

ഇരുമ്പ്‌ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഫാക്‌ടറി വരുന്നു

തിരുവനന്തപുരം: ഉപയോഗശൂന്യമായ വാഹനങ്ങളും ഇരുമ്പുസാധനങ്ങളും സംസ്‌കരിച്ച്‌ പുതിയ ഉല്‍പന്നങ്ങളാക്കുന്നതിന്‌ 120 കോടി രൂപ ചെലവില്‍ ഫാക്‌ടറി സ്‌ഥാപിക്കുമെന്നു ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
പ്ലാന്റ്‌ സ്‌ഥാപിക്കാന്‍ ഡല്‍ഹിയിലെ മെറ്റല്‍ സ്‌ക്രാപ്‌ ട്രേഡിംഗ്‌ കോര്‍പ്പറേഷന്‍ മുന്നോട്ടുവന്നു. അവര്‍ തുറമുഖമോ റെയില്‍വേ സൗകര്യമോ ഉള്ള 15 ഏക്കര്‍ ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്‌. വിഴിഞ്ഞത്ത്‌ സ്‌ഥലലഭ്യത പരിശോധിക്കുന്നു. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലിട്ടിരുന്ന 12,000 വാഹനങ്ങള്‍ മാറ്റി. അവകാശികളില്ലാത്ത നിരവധി വാഹനങ്ങള്‍ ആറ്റിപ്രയില്‍ എത്തിച്ചു. കനകനഗറില്‍ കിടക്കുന്ന ഇത്തരം വാഹനങ്ങളും ാേറ്റും.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യും. രണ്ടു മൂന്നു ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ്‌ പുറപ്പെടുവിക്കും. ബോര്‍ഡുകള്‍ മാറ്റാന്‍ കോടതി അനുവദിച്ച സമയം തീരാറായെന്നും ചീഫ്‌ സെക്രട്ടറി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top