Main Home | Feedback | Contact Mangalam
Ads by Google

ചെങ്കുളത്ത്‌ പെന്‍സ്‌റ്റോക്കില്‍ ചോര്‍ച്ച

mangalam malayalam online newspaper

അടിമാലി: ചെങ്കുളം വൈദ്യുത പദ്ധതിയുടെ പെന്‍സ്‌റ്റോക്ക്‌ പൈപ്പില്‍ ചോര്‍ച്ച കണ്ടെത്തി. പവര്‍ഹൗസിന്റെ മേല്‍ഭാഗത്തായി അനവധി ഇടങ്ങളില്‍ ചോര്‍ച്ചയുണ്ട്‌. അഞ്ചോളം ഭാഗങ്ങളില്‍ ക്രമാതീതമായി ചോര്‍ച്ച ഉണ്ടായതിനു പുറമേ പൈപ്പ്‌ ഒരിടത്ത്‌ പൊട്ടുകയും ചെയ്‌തു. പൊട്ടിയ ഭാഗെത്ത ദ്വാരത്തില്‍ കൂറ്റന്‍ കമ്പി അടിച്ചുകയറ്റിയ നിലയിലാണ്‌.
പൈപ്പുകള്‍ തമ്മില്‍ യോജിപ്പിക്കുന്നതിന്‌ ബോള്‍ട്ട്‌ ഉപയോഗിക്കുന്ന ഭാഗത്താണ്‌ ചോര്‍ച്ച കൂടുതലും. അറ്റകുറ്റപ്പണികള്‍ നടത്താത്തതാണു ചോര്‍ച്ചക്ക്‌ കാരണം. 1950 കാലഘട്ടത്തിലാണ്‌ പൈപ്പുലൈനുകള്‍ സ്‌ഥാപിച്ചത്‌. ചെങ്കുളം ഡാമിനും പന്നിയാര്‍ പവര്‍ഹൗസിനും ഇടയില്‍ 364 ജോയിന്റുകളാണുള്ളത്‌. ഓരോ ജോയിന്റിലും 82 ബോള്‍ട്ടുകളും 82 ബീറ്റും ഉപയോഗിച്ചാണ്‌ പൈപ്പ്‌ലൈന്‍ നിര്‍മിച്ചിരിക്കുന്നത്‌. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബീറ്റുകള്‍ ദ്രവിച്ച്‌ നശിക്കുകയാണ്‌. ഇതാണ്‌ ചോര്‍ച്ച വര്‍ധിക്കാന്‍ കാരണമായത്‌. ബട്ടര്‍ഫ്‌ളൈസ്‌ വാല്‍വ്‌ തകരാറിലായതിനാല്‍ വാല്‍വ്‌ അടച്ച്‌ അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയാത്ത സാഹചര്യമാണ്‌. 48 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ചെങ്കുളത്ത്‌ ഉത്‌പാദിപ്പിക്കുത്‌. മാട്ടുപ്പെട്ടി, മൂന്നാറിലെ രാമസ്വാമി ഹെഡ്‌ വര്‍ക്‌സ്‌ ഡാം എന്നിവിടങ്ങളില്‍ ശേഖരിക്കുന്ന വെള്ളം പെന്‍സ്‌റ്റോക്ക്‌ വഴി പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലെത്തും. ഇവിടുത്തെ വൈദ്യുതി ഉത്‌പാദനത്തിന്‌ ശേഷം പമ്പ്‌ ചെയ്‌ത്‌ ചെങ്കുളം ഡാമില്‍ എത്തിച്ചതിനു ശേഷമാണ്‌ ചെങ്കുളം പവര്‍ഹൗസിലേക്ക്‌ എത്തിക്കുന്നത്‌. ചെങ്കുളത്ത്‌ നിന്നും പവര്‍ഹൗസ്‌ സ്‌ഥിതിചെയ്യുന്ന വെള്ളത്തൂവല്‍ വരെ വെള്ളമെത്തിക്കുന്ന പെന്‍സ്‌േറ്റാക്ക്‌ പൈപ്പാണ്‌ ചോര്‍ന്ന്‌ അപകടാവസ്‌ഥയിലായിരിക്കുന്നത്‌. വെള്ളത്തൂവലിലുള്ള ഈ പവര്‍ഹൗസിന്‌ എതിര്‍വശത്തുള്ള പന്നിയാര്‍ പവര്‍ ഹൗസിന്റെ പൈപ്പ്‌ലൈന്‍ 2007-ല്‍ തകര്‍ന്നതിനെ തുടര്‍ന്ന്‌ വന്‍ ദുരന്തം ഉണ്ടായിരുന്നു. ഒന്‍പത്‌ വൈദ്യുതി വകുപ്പ്‌ ജീവനക്കാരാണ്‌ അന്ന്‌ ദുരന്തത്തില്‍ മരിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top