Main Home | Feedback | Contact Mangalam
Ads by Google

പ്ലസ്‌ ടു പരീക്ഷാഫലം നീട്ടി

തിരുവനന്തപുരം: പ്ലസ്‌ ടു പരീക്ഷാഫലം പഖ്യാപിക്കുന്നത്‌ നീട്ടി. ഇന്നു പ്രഖ്യാപിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും ഗ്രേസ്‌ മാര്‍ക്ക്‌ കൂടി പരിഗണിച്ച്‌ ഫലം തയാറാക്കുന്നത്‌ പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടിവയ്‌ക്കുകയായിരുന്നു. എസ്‌.എസ്‌.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ ഗ്രേസ്‌ മാര്‍ക്ക്‌ കൂട്ടുന്നതിലുണ്ടായ അപാകത വന്‍വിവാദത്തിനിടയാക്കിയ സാഹചര്യത്തില്‍ പ്ലസ്‌ ടു ഫലം ധൃതിപിടിച്ച്‌ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ദേശീയ ഗെയിംസിനോട്‌ അനുബന്ധിച്ച്‌ വിവിധയിനങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ ഗ്രേസ്‌ മാര്‍ക്കാണ്‌ ഇനി പരിഗണിക്കാനുള്ളത്‌. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. 18ന്‌ ഫലം പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ നല്‍കിയിട്ടുള്ളത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top