Main Home | Feedback | Contact Mangalam
Ads by Google

ഭൂമി ഏറ്റെടുക്കലിന്‌ നെഗോഷ്യേറ്റഡ്‌ പര്‍ച്ചേസ്‌

കൊച്ചി: പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കുന്ന പ്രധാന പദ്ധതികള്‍ക്കായി നെഗോഷ്യേറ്റഡ്‌ പര്‍ച്ചേസിലൂടെ ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ അനുവാദം നല്‍കുമെന്ന്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌.
ഭൂമി എറ്റെടുക്കല്‍ വൈകുന്നതുമൂലം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ്‌ പ്രത്യേക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത്‌ വകുപ്പ്‌ 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്ന പദ്ധതി നടപ്പാക്കുകയാണ്‌.
അപ്രോച്ച്‌ റോഡിനുള്ള സ്‌ഥലം കിട്ടാത്തതിനാല്‍ പൂര്‍ത്തിയായ പാലങ്ങള്‍ പോലും തുറന്നുകൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്‌. നിര്‍മാണാനുമതി ലഭിച്ച പല പദ്ധതികളും സ്‌ഥലമേറ്റടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വൈകുകയാണെന്നും മന്ത്രി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top