Main Home | Feedback | Contact Mangalam
Ads by Google

അഡോണിസിന്‌ ആശാന്‍ വിശ്വപുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആശാന്‍ വിശ്വപുരസ്‌കാരത്തിനു ലോകപ്രശസ്‌ത സിറിയന്‍ കവി അഡോണിസിനെ തെരഞ്ഞെടുത്തതായി ആശാന്‍ മെമ്മോറിയല്‍ ഭാരവാഹികള്‍ അറിയിച്ചു. മേയ്‌ മൂന്നിനു കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹത്തിനു പുരസ്‌കാരം നല്‍കും. ആശാന്‍ സ്‌മാരകപ്രഭാഷണം അഡോണിസ്‌ നിര്‍വഹിക്കും. ആദ്യമായിട്ടാണ്‌ അദ്ദേഹം ഇന്ത്യയിലെത്തുന്നത്‌. കവിതയ്‌ക്കു മാത്രമായി ഇന്ത്യയില്‍ നല്‍കപ്പെടുന്ന ഏക സാഹിത്യസമ്മാനമാണ്‌ ആശാന്‍ പുരസ്‌കാരം. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തിന്റെ സമ്മാനത്തുക മൂന്നു ലക്ഷം രൂപയാണ്‌. കെ. ജയകുമാര്‍ ചെയര്‍മാനും ഡോ. എം.എം. ബഷീര്‍, ഡോ.ടി.പി. രാജീവന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ്‌ 2015-ലെ ആശാന്‍ വിശ്വപുരസ്‌ക്കാര ജേതാവിനെ നിശ്‌ചയിച്ചത്‌.
2015 ലെ ആശാന്‍ യുവകവി പുരസ്‌കാരത്തിന്‌ ഷീജ വക്കം രചിച്ച കിളിമരം എന്ന കാവ്യ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു. മേയ്‌ അഞ്ചിനു കായിക്കര ആശാന്‍ സ്‌മാരകത്തില്‍ നടക്കുന്ന സാഹിതീയം 2015-ന്റെ സമാപനസമ്മേളനവേദിയില്‍ പതിനയ്യായിരം രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന യുവകവി പുരസ്‌കാരം നല്‍കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top