Main Home | Feedback | Contact Mangalam
Ads by Google

നേപ്പാളില്‍ മരിച്ചവരില്‍ തെലുങ്ക്‌ നടന്‍ വിജയ്‌യും

ഹൈദരാബാദ്‌: ഭൂകമ്പം നാശംവിതച്ച നേപ്പാളിലുണ്ടായ തുടര്‍ഭൂചലനത്തില്‍ തെലുങ്ക്‌ നടനും നൃത്തസംവിധായകനുമായ വിജയ്‌(21) മരിച്ചു. ചിത്രീകരണത്തിനുശേഷം സിനിമാ സംഘം ഹോട്ടലിലേക്കു മടങ്ങുംവഴി പുലര്‍ച്ചെയാണു ദുരന്തം. വിജയ്‌ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ്‌ അപകടമുണ്ടായതെന്നു നടന്‍ മഹാറിഷി അറിയിച്ചു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌.

ഏട്ടകരം.കോം എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണു വിജയ്‌ ഉള്‍പ്പെടെ ഇരുപതംഗ സംഘം കഴിഞ്ഞ വെള്ളിയാഴ്‌ച നേപ്പാളിലെത്തിയത്‌. കൊഖാറയിലെ ചിത്രീകരണത്തിനുശേഷം സിനിമാസംഘം കാഠ്‌മണ്ഡുവിലേക്കു മടങ്ങിവരുംവഴിയാണു ഭൂചലനം ദുരന്തംവിതച്ചത്‌. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണു വിജയിയുടെ ജന്മസ്‌ഥലം. ചിത്രീകരണസംഘത്തിലെ മറ്റംഗങ്ങള്‍ സുരക്ഷിതരാണെന്നും വിജയ്‌യുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും സംവിധായകന്‍ കിഷന്‍ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top