Main Home | Feedback | Contact Mangalam
Ads by Google

'ആലപ്പുഴ ആംസ്‌റ്റര്‍ഡാം പോലെ'

ആലപ്പുഴ: പുഴകളും ജലാശയങ്ങളും നിറഞ്ഞ ആലപ്പുഴ അതിമനോഹരമെന്ന്‌ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്‌കരി. കേരളം ഏറെ ആകര്‍ഷിച്ചു. ആംസ്‌റ്റര്‍ഡാമിലോ മറ്റോ വിനോദയാത്ര പോയതിന്റെ അനുഭവമാണ്‌ ആലപ്പുഴയിലെത്തിയപ്പോള്‍ അനുഭവപ്പെട്ടത്‌. ആലപ്പുഴയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന്‌ ഗഡ്‌കരി പറഞ്ഞു. കൊല്ലം ബൈപാസ്‌ നിര്‍മ്മാണോദ്‌ഘാടനം കഴിഞ്ഞ്‌ ഹെലികോപ്‌ടര്‍ മാര്‍ഗമാണ്‌ ഗഡ്‌കരി ആലപ്പുഴയിലെത്തിയത്‌. ചേര്‍ത്തല മുതല്‍ കഴക്കൂട്ടംവരെയും ഇടപ്പള്ളി മുതല്‍ തലപ്പാടിവരെയും ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ഉടന്‍ അനുമതി നല്‍കും. തലശേരി- മാഹി ബൈപ്പാസിന്‌ അനുമതി നല്‍കും. ശബരിമലയിലേക്കുള്ള പാതകള്‍ വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top