Main Home | Feedback | Contact Mangalam
Ads by Google

സാമ്പത്തികഭാരം: ബി.എഡ്‌ ട്രെയിനിങ്‌ കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ചു

കല്‍പ്പറ്റ: സര്‍ക്കാരിന്റെ സാമ്പത്തികഭാരം കുറയ്‌ക്കാനായി സര്‍ക്കാര്‍, എയിഡഡ്‌ ബി.എഡ്‌ ട്രെയിനിങ്‌ കോളജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ചു. ഇനി മുതല്‍ 50 സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാന്‍ പാടുള്ളുവെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ ബി.എഡ്‌ കോളജ്‌ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഈ അധ്യയനവര്‍ഷം മുതല്‍ ബി.എഡ്‌ കോഴ്‌സ്‌ രണ്ടു വര്‍ഷമാക്കിയ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (എന്‍.സി.ടി.എ) പുതിയ നിര്‍ദേശമനുസരിച്ച്‌ കോഴ്‌സിന്റെ ഓരോ യൂണിറ്റിനും 50 സീറ്റുകള്‍ മാത്രമേ ഒരു സ്‌ഥാപനത്തില്‍ അനുവദിക്കാന്‍ പാടുള്ളു.

അതേസമയം ഓരോ കോളജിലും രണ്ട്‌ യൂണിറ്റുകള്‍ (100 സീറ്റ്‌) ആനുവദിക്കാന്‍ അനുമതിയുണ്ട്‌. രണ്ട്‌ യൂണിറ്റുകള്‍ വീതം ബി.എഡ്‌ കോഴ്‌സ്‌ നടത്തുന്നതിന്‌ 16 അധ്യാപകര്‍ ഉണ്ടാകണമെന്നാണ്‌ എന്‍.സി.ടി.എയുടെ മറ്റൊരു നിബന്ധന. എന്നാല്‍ ഒരു യൂണിറ്റ്‌ കോഴ്‌സ്‌ വീതമുള്ള രണ്ടുവര്‍ഷ ബി.എഡ്‌ കോഴ്‌സ്‌ നടത്തുന്നതിന്‌ എട്ട്‌ അധ്യാപക തസ്‌തികകള്‍ മതി. കേരളത്തിലെ മിക്ക സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌ഥാപനങ്ങളിലും 100 സീറ്റില്‍ ( രണ്ട്‌ യൂണിറ്റ്‌) പ്രവേശനം നല്‍കുന്നതിനുള്ള 16 അധ്യാപക തസ്‌തികകള്‍ ഇല്ല. രണ്ടുയൂണിറ്റുകള്‍ അനുവദിക്കണമെങ്കില്‍ പുതിയതായി അധ്യാപക തസ്‌തികകള്‍ സൃഷ്‌ടിക്കേണ്ടി വരും.

ഇത്‌ സാമ്പത്തിക സ്‌ഥിതിയെ ബാധിക്കുമെന്നതിനാല്‍ നിലവിലുള്ള അധ്യാപക തസ്‌തികകള്‍ ഉപയോഗിച്ച്‌ ഐച്‌ഛിക വിഷയങ്ങളെല്ലാം നിലനിറുത്തിക്കൊണ്ട്‌ ഓരോ കോളജിലും ഓരോ യൂണിറ്റ്‌ വീതം നടത്താനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എഡ്‌ കോഴ്‌സുകളാണ്‌ നടത്തുന്നത്‌.
അവസാന അലോട്ട്‌മെന്റ്‌ കഴിഞ്ഞാലും ഒരു വര്‍ഷ കോഴ്‌സുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. അതിനാല്‍ രണ്ടുവര്‍ഷ കോഴ്‌സിന്റെ സീറ്റ്‌ വെട്ടിക്കുറച്ചത്‌ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം നിഷേധിക്കാന്‍ ഇടയാക്കില്ലെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ വ്യാഖ്യാനം.

ബിനു ജോര്‍ജ്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top