Main Home | Feedback | Contact Mangalam
Ads by Google

പോലീസിലെ കൂട്ടസ്‌ഥാനക്കയറ്റം: സീനിയോറിറ്റി അട്ടിമറിച്ചെന്ന്‌

കൊച്ചി: പോലീസ്‌ സേനയിലെ ആംഡ്‌ റിസര്‍വ്‌ (എ.ആര്‍), ആംഡ്‌ പോലീസ്‌ ബറ്റാലിയന്‍ (എ.പി. ബറ്റാലിയന്‍) വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ കൂട്ടസ്‌ഥാനക്കയറ്റത്തില്‍ സീനിയോറിറ്റി മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നെന്ന്‌ ആക്ഷേപം. എ.ആര്‍. വിഭാഗത്തില്‍ 1984, 1986 ബാച്ചുകാരെ മറികടന്ന്‌ 1988 ല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക്‌ എസ്‌.ഐമാരായി സ്‌ഥാനക്കയറ്റം നല്‍കിയെന്നാണ്‌ ആക്ഷേപം.

സര്‍ക്കാര്‍ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന്‌ സേനയിലെ ഇടതുചേരി മുന്നറിയിപ്പു നല്‍കി. അതേസമയം, സ്‌ഥാനക്കയറ്റം സംബന്ധിച്ച്‌ അപാകതകളുണ്ടെങ്കില്‍ പരിഹരിക്കാമെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. എ.ആര്‍, എ.പി. ബറ്റാലിയന്‍ മൂപ്പിളമത്തര്‍ക്കത്തെത്തുടര്‍ന്ന്‌ രണ്ടു വര്‍ഷമായി നിയമക്കുരുക്കില്‍പ്പെട്ടു മരവിച്ചു കിടന്ന സ്‌ഥാനക്കയറ്റ പ്രശ്‌നം പരിഹരിക്കാനാണ്‌ കൂട്ട പ്രമോഷന്‌ സര്‍ക്കാര്‍ തയാറായത്‌. ഇതനുസരിച്ച്‌ മൂവായിരത്തോളം ഉദ്യോഗസ്‌ഥര്‍ക്ക്‌ എസ്‌.ഐ, എ.എസ്‌.ഐ, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ തസ്‌തികകളിലേക്ക്‌ പ്രമോഷന്‍ ലഭിച്ചു.

സ്‌ഥാനക്കയറ്റത്തര്‍ക്കം സംബന്ധിച്ച കേസ്‌ ഹൈക്കോടതി ഇന്നലെ പരിഗണിക്കാനിരിക്കെ അവധിദിനമായ ഞായറാഴ്‌ച തിരക്കിട്ടാണ്‌ ഉത്തരവിറക്കിയത്‌. സര്‍ക്കാര്‍ ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ കേസ്‌ പരിഗണിക്കുന്നത്‌ കോടതി മാറ്റിവച്ചു. എ.ആര്‍, എ.പി. ബറ്റാലിയന്‍ സീനിയോറിറ്റി തര്‍ക്കം സംബന്ധിച്ച്‌ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ മുമ്പാകെയും കേസുണ്ട്‌.

നേരത്തെതന്നെ നിയമക്കുരുക്കില്‍പ്പെട്ടു കിടക്കുന്ന സീനിയോറിറ്റി പ്രശ്‌നം വീണ്ടും നിയമക്കുരുക്കില്‍ അകപ്പെടുമെന്നാണ്‌ പോലീസിലെ ഒരുവിഭാഗം നല്‍കുന്ന സൂചന. സീനിയോറിറ്റി മറികടന്ന്‌ ജൂനിയേഴ്‌സ്‌ തങ്ങളുടെ മേലുദ്യോഗസ്‌ഥരായതില്‍ കടുത്ത അതൃപ്‌തിയിലാണ്‌ സ്‌ഥാനക്കയറ്റം നിഷേധിക്കപ്പെട്ട 1984, 86 ബാച്ചിലെ ഉദ്യോഗസ്‌ഥര്‍.

കെ.കെ. സുനില്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top