Main Home | Feedback | Contact Mangalam
Ads by Google

കൊക്കെയ്‌ന്‍ കേസ്‌: രക്‌തസാമ്പിളുകളുമായി പോലീസ്‌ നാളെ ഡല്‍ഹിയിലേക്ക്‌

കൊച്ചി: കോളിളക്കം സൃഷ്‌ടിച്ച കൊക്കെയ്‌ന്‍ കേസിലെ പ്രതികളുടെ രക്‌തസാമ്പിളുകളുമായി പ്രത്യേക പോലീസ്‌ സംഘം നാളെ ഡല്‍ഹിയിലേക്കു തിരിക്കും. ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലാബോറട്ടറിയില്‍ രക്‌തസാമ്പിളുകളുടെ എച്ച്‌.പി.എല്‍.സി(ഹൈ പെര്‍ഫോമന്‍സ്‌ ലിക്വിഡ്‌ ക്ര?മാറ്റോഗ്രഫി) പരിശോധന നടത്തുന്നതിനായിട്ടാണ്‌ കൊച്ചി പോലീസിന്റെ പ്രത്യേക സംഘം ഡല്‍ഹിയിലേക്കുപോകുന്നത്‌. പരിശോധനയ്‌ക്കു കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്‌.
കാക്കനാട്ടെ റീജണല്‍ കെമിക്കല്‍ ലാബറട്ടറിയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പ്രതികള്‍ കൊക്കെയ്‌ന്‍ ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയതു വിവാദമായിരുന്നു.
ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ ആധികാരിക പരിശോധനയായ എച്ച്‌.പി.എല്‍.സി. ടെസ്‌റ്റ്‌ ഡെല്‍ഹിയിലെ കേന്ദ്ര ലാബില്‍ നടത്താന്‍ പോലീസ്‌ തീരുമാനിച്ചത്‌.
കാക്കനാട്‌ ലാബില്‍ നിന്നുള്ള പരിശോധനാഫലം നെഗറ്റീവ്‌ ആയതും പ്രതികള്‍ കൊക്കെയ്‌ന്‍ ഉപയോഗിച്ചെന്നു തെളിയിക്കുന്നതിനായി ഡി.എന്‍.എ ടെസ്‌റ്റ്‌ നടത്താനുള്ള പോലീസ്‌ നീക്കം കോടതി തടഞ്ഞതും അന്വേഷണത്തിനു തിരിച്ചടിയാണെന്ന വാദം അന്വേഷണ ഉദ്യോഗസ്‌ഥര്‍ തള്ളി.
കേസില്‍ അറസ്‌റ്റിലായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ, സഹസംവിധായിക ബ്ലെസി സില്‍വസ്‌റ്റര്‍, മുഖ്യ ഇടപാടുകാരി രേഷ്‌മ രംഗസ്വാമി, ഇവര്‍ക്കൊപ്പം പിടിയിലായ സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവര്‍ കൊക്കെയ്‌ന്‍ കൈവശം വെച്ചതായി ശക്‌തമായ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നും ഇതു പ്രതികള്‍ രക്ഷപെടാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ളതാണെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.
ഇവര്‍ മാരക മയക്കുമരുന്നായ കൊക്കെയ്‌ന്‍ വില്‍പന നടത്താന്‍ ശ്രമിച്ചതിനും മയക്കുമരുന്നു കച്ചവടത്തിന്‌ ഗൂഢാലോചന നടത്തിയതിനും തെളിവുണ്ട്‌. 10 വര്‍ഷംവരെ ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളാണിവ. കൊക്കെയ്‌ന്‍ ഉപയോഗിച്ചെന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ്‌ അതു കൈവശം വെക്കുന്നതും വില്‍ക്കാന്‍ ശ്രമിക്കുന്നതും.
കേസില്‍ പ്രതികള്‍ക്കെതിരെ കോടതി മുമ്പാകെ ശക്‌തമായ തെളിവുകള്‍ ഹാജരാക്കുമെന്നും അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണന്നും പോലീസ്‌ വ്യക്‌തമാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top