Main Home | Feedback | Contact Mangalam
Ads by Google

പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന്‌ മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പകര്‍ച്ചവ്യാധികള്‍ പടരുന്നത്‌ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട്‌ തദ്ദേശസ്‌ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. ഇവ തടയുന്നതിന്‌ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. രാജ്യത്ത്‌ എച്ച്‌1എന്‍1 പനി പടരുന്ന സാഹചര്യവും കൂടി മുന്നില്‍ കണ്ടാണ്‌ ഈ നിര്‍ദേശം.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഒരുലക്ഷത്തിലേറെ പേര്‍ക്ക്‌ പനി ബാധിച്ചതായി സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.
പതിനൊന്നുപേര്‍ മരിച്ചു. എലിപ്പനി, ചെള്ളുപനി എന്നിവയും മഞ്ഞപ്പിത്തവും പടരുന്ന സാഹചര്യം ഗൗരവമായി കണ്ട്‌ മാലിന്യനിര്‍മ്മാര്‍ജനത്തിന്‌ ഉടന്‍ നടപടിയെടുക്കാനാണ്‌ തദ്ദേശസ്‌ഥാപനങ്ങള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരോട്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്‌. ഗുരുതരമായ മാലിന്യപ്രശ്‌നം നേരിടുന്ന തിരുവനന്തപുരത്താണ്‌ പനിബാധിതരിലേറെയും. 191 പേര്‍ക്ക്‌ ചെള്ളുപനി സ്‌ഥിതീകരിച്ചതില്‍ 180 പേരും തിരുവനന്തപുരത്തുള്ളവരാണ്‌. 71 എലിപ്പനി കേസുകളില്‍ 36ഉം തലസ്‌ഥാനത്താണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top