Main Home | Feedback | Contact Mangalam
Ads by Google

മോഡിസര്‍ക്കാര്‍ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നു: പി. രാജീവ്‌

കൊച്ചി: ഇന്ത്യയുടെ ജനാധിപത്യത്തെ നാള്‍ക്കുനാള്‍ ദുര്‍ബലമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ മോഡിസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നു പി. രാജീവ്‌ എം.പി. ഇന്‍ഷുറന്‍സ്‌ ഓര്‍ഡിനന്‍സിനെതിരേ കേരള സ്‌റ്റേറ്റ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ എംപ്ലോയീസ്‌ യൂണിയന്‍ സംഘടിപ്പിച്ച സംസ്‌ഥാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം, അപ്രന്റിസ്‌ ബില്‍ തുടങ്ങിയ നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ സാധുവാക്കാനാണു മോഡിസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ച കൂടാതെ നിയമനിര്‍മാണം നടത്തുന്നത്‌ അനുചിതമാണെന്നു ചടങ്ങില്‍ സംസാരിച്ച പ്രഫ. കെ.വി. തോമസ്‌ എം.പി. പറഞ്ഞു. ബിനോയ്‌ വിശ്വം, എം. കുഞ്ഞികൃഷ്‌ണന്‍ (എ.ഐ.ഐ.ഇ.എ. പ്രസിഡന്റ്‌), എ.വി. കുര്യാക്കോസ്‌ (ബി.എസ്‌.എന്‍.എല്‍.ഇ.യു), എസ്‌.എസ്‌. അനില്‍ (ബി.ഇ.എഫ്‌.ഐ), പി.ബി. ബാബുരാജ്‌ (എല്‍.ഐ.സി.ഇ.യു), വി.കെ. പ്രകാശന്‍ (എല്‍.ഐ.സി.എ.ഒ.ഐ), വി.എസ്‌. ശ്രീനിവാസന്‍ (ജി.ഐ.എ.എ) തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗത്ത്‌ സോണ്‍ പ്രസിഡന്റ്‌ പി.ആര്‍. ശശി അധ്യക്ഷനായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top