Main Home | Feedback | Contact Mangalam
Ads by Google

പോലീസിന്റെ വീഴ്‌ച പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി

നാദാപുരം: നാദാപുരത്തു ഡി.െവെ.എഫ്‌.ഐ. പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്‌ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അക്രമങ്ങള്‍ക്കിരയായവര്‍ക്കു നഷ്‌ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടിയെടുക്കും. രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മന്ത്രി ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഡി.െവെ.എഫ്‌.ഐ. പ്രവര്‍ത്തകന്‍ പടയംകണ്ടി ഷിബിന്റെ വീട്‌ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഷിബിന്റെ ആശ്രിതര്‍ക്ക്‌ 25 ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രി െകെമാറി. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ: എം.കെ. മുനീര്‍, കെ.പി. മോഹനന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു. പ്രദേശത്ത്‌ അക്രമത്തിനിരയായ വീടുകളിലും സംഘം സന്ദര്‍ശനം നടത്തി.

അക്രമികളെ പിടികൂടുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്‌ചയുണ്ടായതായി ആരോപണമുണ്ടായ പശ്‌ചാത്തലത്തിലാണു മന്ത്രിമാര്‍ക്കൊപ്പം മുഖ്യമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്‌. ഷിബിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രദേശത്തെ 49 വീടുകളും 21 വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top