Main Home | Feedback | Contact Mangalam
Ads by Google

വിസില്‍കേട്ട്‌ ഡ്രൈവര്‍ തെറ്റിദ്ധരിച്ചു: കണ്ടക്‌ടറില്ലാതെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ 10 കിലോമീറ്റര്‍ ഓടി

mangalam malayalam online newspaper

കോഴഞ്ചേരി: വിസില്‍ സിഗ്നല്‍ തെറ്റിദ്ധരിച്ച്‌ ഡ്രൈവര്‍ ബസ്‌ വിട്ടപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌, കണ്ടക്‌ടര്‍ ഇല്ലാതെ ഓടിയത്‌ 10 കിലോമീറ്റര്‍. ചെങ്ങന്നൂരില്‍നിന്നു പമ്പയ്‌ക്ക്‌ പുറപ്പെട്ട കെ.എസ്‌.ആര്‍.ടി.സി. സ്‌പെഷല്‍ സര്‍വീസ്‌ ബസാണു കണ്ടക്‌ടറില്ലാതെ 10 കിലോ മീറ്റര്‍ ഓടിയത്‌.

പത്തനംതിട്ട ഡിപ്പോയില്‍നിന്നും ചെങ്ങന്നൂരിലെത്തി പമ്പയിലേക്കു പോകുന്ന ആര്‍.എ.കെ 894 നമ്പര്‍ ബസിലെ ഡ്രൈവര്‍ക്കാണ്‌ അബദ്ധം പിണഞ്ഞത്‌. റെയില്‍വേ സ്‌റ്റേഷനിലെത്തി ആളെ ഇറക്കിയശേഷം ചെങ്ങന്നൂര്‍ സ്‌റ്റാന്‍ഡിലെത്തിയ ബസില്‍നിന്നും സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനായി കണ്ടക്‌ടര്‍ ഇറങ്ങി. പമ്പ സ്‌പെഷല്‍ സര്‍വീസ്‌ ബസുകളില്‍ ആളെ കയറ്റാനും ഇറക്കാനും ബെല്‍ ഉപയോഗിക്കുന്ന പതിവില്ല. പകരം വിസില്‍ അടിക്കുകയാണ്‌.

കണ്ടക്‌ടര്‍ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഓഫീസിലേക്കു പോയി അല്‍പസമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തു കിടന്ന സ്‌പെഷല്‍ സര്‍വീസ്‌ ബസില്‍നിന്നു വിസില്‍ മുഴങ്ങി. ഇതുതനിക്കുള്ള സിഗ്നല്‍ ആണെന്ന്‌ കരുതിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ വി. ഷാനവാസ്‌ ബസ്‌ വിടുകയായിരുന്നു. കണ്ടക്‌ടര്‍ ബസില്‍ കയറിയില്ലെന്ന കാര്യം ഇദ്ദേഹം അറിഞ്ഞതുമില്ല. സ്‌പെഷല്‍ സര്‍വീസ്‌ ആയതിനാല്‍ ഇടയ്‌ക്കുള്ള സ്‌റ്റോപ്പില്‍ ആളിറങ്ങാനുമില്ലായിരുന്നു. ബസ്‌ 10 കി.മീറ്റര്‍ അകലെ തെക്കേമലയില്‍ എത്തിപ്പോള്‍ ഇറങ്ങേണ്ട യാത്രക്കാരന്‍ ബസ്‌ നിര്‍ത്താന്‍ സ്വയം ബെല്ലടിച്ചപ്പോഴാണു ഡ്രൈവര്‍ക്കു കാര്യം മനസിലായത്‌.

തുടര്‍ന്ന്‌ ബസ്‌ സൈഡില്‍ ഒതുക്കി. ഇതിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു ബസുകളില്‍ കയറ്റി വിടുകയും ചെയ്‌തു. ഈ സമയം കണ്ടക്‌ടര്‍ രഞ്‌ജി ബസ്‌ വിട്ടുപോയ കാര്യം മനസിലാക്കി ഒരു ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്നു. തെക്കേമലയില്‍ ബസ്‌ നിര്‍ത്തി 15 മിനുട്ട്‌ കഴിഞ്ഞപ്പോഴാണ്‌ കണ്ടക്‌ടര്‍ എത്തിയത്‌. തുടര്‍ന്ന്‌ 6.20 ന്‌ പത്തനംതിട്ട ബോര്‍ഡ്‌ വച്ച്‌ ബസ്‌ പുറപ്പെട്ടു. യാത്രക്കാരായി ആരും ഇല്ലായിരുന്നുവെന്ന്‌ മാത്രം. ബസിന്റെ ഡ്രൈവര്‍ ഷാനവാസ്‌ ഐ.എന്‍.ടി.യു.സി യൂണിയന്റെ സംസ്‌ഥാന കമ്മറ്റിയംഗമാണ്‌.
ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കുമെതിരേ നടപടിയുണ്ടായേക്കുമെന്ന്‌ അറിയുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top