Main Home | Feedback | Contact Mangalam
Ads by Google

സ്‌കൂള്‍ കലോത്സവം: പിഴവു കണ്ടാല്‍ ബാലാവകാശ കമ്മിഷന്‍ പിടികൂടും

mangalam malayalam online newspaper

കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അന്തിമവിധി നിര്‍ണയിക്കാന്‍ നവാഗതരായ ബാലാവകാശ കമ്മിഷന്‍ രംഗത്ത്‌. സംസ്‌ഥാനത്തു കമ്മിഷന്‍ പ്രവര്‍ത്തനമാരംഭിച്ചശേഷം ആദ്യത്തെ സംസ്‌ഥാന കലോത്സവമാണു കോഴിക്കോട്‌ നടക്കുന്നത്‌. 2013-ല്‍ കമ്മിഷന്‍ രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനമാരംഭിച്ചതു കഴിഞ്ഞവര്‍ഷത്തെ കലോത്സവത്തിനുശേഷമാണ്‌.
കലോത്സവത്തിലെ പാളിച്ചകളും അവകാശലംഘനങ്ങളും സംബന്ധിച്ചു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടാല്‍ നടപടിയെടുക്കുമെന്നു കമ്മിഷന്‍ ആക്‌ടിംഗ്‌ ചെയര്‍പേഴ്‌സണ്‍ നസീര്‍ ചാലിയം മംഗളത്തോടു പറഞ്ഞു. വിധികര്‍ത്താക്കള്‍ കൃത്രിമം കാട്ടിയാല്‍ കമ്മിഷനു സ്വമേധയാ നടപടിയെടുക്കാം. അപാകതകളുള്ള മത്സരം വീണ്ടും നടത്താന്‍ കമ്മിഷനു നിര്‍ദേശിക്കാമെങ്കിലും സാങ്കേതികബുദ്ധിമുട്ടുകളാല്‍ പ്രാവര്‍ത്തികമല്ല. എന്നാല്‍, അപാകതകള്‍ വരുത്തിയവരെ തുടര്‍ന്നുള്ള കലോത്സവങ്ങളില്‍ വിധികര്‍ത്താക്കളാക്കരുതെന്നു കമ്മിഷന്‌ ഉത്തരവിടാം. വിദ്യാര്‍ഥികള്‍ക്കു നഷ്‌ടപരിഹാരം വിധിക്കാനും അധികാരമുണ്ട്‌. ബാലാവകാശ കമ്മിഷന്‍ നിയമത്തിലെ 15-ാം വകുപ്പുപ്രകാരമാണു നടപടികള്‍.
കോഴിക്കോട്‌ ജില്ലാകലോത്സവത്തില്‍ പിന്തള്ളപ്പെട്ട മൂന്നുപേര്‍ കമ്മിഷന്റെ ഉത്തരവുപ്രകാരം സംസ്‌ഥാനകലോത്സവത്തില്‍ പങ്കെടുക്കും.
കമ്മിഷന്‍ നിയമം 14-ാം വകുപ്പുപ്രകാരം സിവില്‍ കോടതിയുടെ അധികാരമുപയോഗിച്ചാണ്‌ ഉത്തരവ്‌. ഈ മത്സരാര്‍ഥികള്‍ വിജയികളായാല്‍ കേസിന്റെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും നസീര്‍ ചാലിയം പറഞ്ഞു. ഉപജില്ലാ കലോത്സവത്തില്‍ പിന്തള്ളപ്പെട്ട ഒന്‍പതു വിദ്യാര്‍ഥികള്‍ ജില്ലാകലോത്സവത്തില്‍ പങ്കെടുത്തിരുന്നു. വിദ്യാര്‍ഥികളുടെ അവസരനിഷേധത്തിനെതിരായ പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയാണു കമ്മിഷന്‍ ഉത്തരവു പുറപ്പെടുവിക്കുക. കലോത്സവം ആരംഭിക്കാന്‍ നാലുദിവസം ശേഷിക്കേ പരാതികള്‍ ഇനിയും സ്വീകരിക്കുമെന്നാണു കമ്മിഷന്റെ നിലപാട്‌. ഡെപ്യൂട്ടി ഡയറക്‌ടറേറ്റില്‍നിന്നു റിപ്പോര്‍ട്ട്‌ വാങ്ങി തീരുമാനമെടുക്കാന്‍ താമസമുണ്ടാകുമെന്നതിനാല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയാകും ചെയ്യുക.

കെ. ഷിന്റുലാല്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top