Main Home | Feedback | Contact Mangalam
Ads by Google

വിവാഹപൂര്‍വ ശില്‍പശാല:17 വരെ രജിസ്‌റ്റര്‍ ചെയ്യാം

കൊച്ചി: കേരള വനിതാകമ്മിഷന്‍ സംസ്‌ഥാനതലത്തില്‍ നടത്തുന്ന വിവാഹപൂര്‍വ ബോധവത്‌കരണ ശില്‍പശാലയിലേക്കുള്ള രജിസ്‌ട്രേഷന്‍ 17 വരെ നീട്ടി. 24,25,26 തീയതികളില്‍ തിരുവനന്തപുരത്തു കോവളം സി.എസ്‌.ഐ. യൂത്ത്‌ സെന്ററിലാണു ശില്‍പശാല. 18 വയസ്‌ കഴിഞ്ഞ യുവതികള്‍ക്കും 21 വയസ്‌ കഴിഞ്ഞ യുവാക്കള്‍ക്കും നേരിട്ടോ രക്ഷിതാക്കള്‍ വഴിയോ അപേക്ഷിക്കാം. 0471 2300509 എന്ന നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്യാം. നേരത്തെ രജിസ്‌റ്റര്‍ ചെയ്‌ത യുവതിയുവാക്കള്‍ക്കും പങ്കെടുക്കാം.
മനഃശാസ്‌ത്രജ്‌ഞരും കുടുംബഭദ്രത സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള നിയമ-സാമ്പത്തിക വിദഗ്‌ധരും സാമൂഹിക ശാസ്‌ത്രജ്‌ഞരും ശില്‍പശാലയ്‌ക്കു നേതൃത്വം നല്‍കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top