Main Home | Feedback | Contact Mangalam
Ads by Google

മംഗളം ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംഭാവനകള്‍ പ്രശംസനീയം: മുഖ്യമന്ത്രി

  1. MANGALAM SCHOOL OF ARCHITECTURE AND PLANNING
mangalam malayalam online newspaper

കോട്ടയം : മംഗളം ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംഭാവനകള്‍ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാറമ്പുഴയില്‍ മംഗളം ആര്‍ക്കിടെക്ചര്‍ കോളേജിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണമെന്നും മികച്ച ഗുണനിലവാരമില്ല എന്നതാണ് ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. ലോകം മണിക്കൂറുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റത്തിന് അനുസരിച്ച് കേരളത്തിന് മാറാന്‍ കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് ആവശ്യമായ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്നും ഇതില്‍ മംഗളം ഗ്രൂപ്പ് നല്‍കുന്ന പങ്ക് വിലമതിക്കാന്‍ ആകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠിക്കാന്‍ അവസരമില്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയണം. ഇതിനായി സംസ്ഥാനത്ത് മികച്ച കോഴ്‌സുകള്‍ ഉണ്ടാകണം. മറ്റു രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് വരത്തക്ക രീതിയില്‍ സിലിബസ് പരിഷ്‌ക്കരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 'മസാപ്'ന്റെ ഉപഹാരം മാനേജിങ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസ് മുഖ്യമന്ത്രിയ്ക്ക് നല്‍കി.

ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മംഗളം ഗ്രൂപ്പിന്റെ സംഭാവനകള്‍ തള്ളിക്കളയാനാകില്ലെന്നും കോട്ടയത്തിന്റെ മുഖഛായ മാറ്റുന്നതില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എഡിറ്റര്‍ ഡോ. സജി വര്‍ഗ്ഗീസ് മന്ത്രിയ്ക്ക് ഉപഹാരം നല്‍കി.

നാഗരിക കോട്ടയം സര്‍വ്വേ പ്രകാശനം വീനീത് ഗോപിനാഥന് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. ഹാന്റ്ബുക്ക് ആര്‍ക്കിടെക്ചര്‍ അനുപ എലിസബ അലക്‌സിനു നല്‍കി നഗരസഭാ അധ്യക്ഷന്‍ എം പി സന്തോഷ് കുമാര്‍ നിര്‍വ്വഹിച്ചു.

രാവിലെ പത്തുമണിയോടെ നടന്ന ചടങ്ങില്‍ മംഗളം എഡ്യുക്കേഷന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ബിജു വര്‍ഗീസ് സ്വാഗതം പറഞ്ഞു. മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എമാരായ തോമസ് ചാഴികാടന്‍, വി.എന്‍. വാസവന്‍, നഗരസഭാ കൗണ്‍സിലര്‍ മേരിക്കുട്ടി ജോണ്‍, ഫാ. ജേക്കബ് ചീരംവേലില്‍, തന്ത്രി ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ഫാ. എം.പി. ജോര്‍ജ്, നവോദയ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് കോക്കാട്ട് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഗളം എഡ്യൂക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ.എബ്രഹാം ചെട്ടിശ്ശേരി നന്ദി പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top