Main Home | Feedback | Contact Mangalam
Ads by Google

2050 ല്‍ പുതിയ മനുഷ്യവര്‍ഗം, പേര്‌ ഹോമോ ഒപ്‌ടിമസ്‌

mangalam malayalam online newspaper

ന്യൂയോര്‍ക്ക്‌: 2050 ല്‍ മനുഷ്യനും യന്ത്രവും ചേര്‍ന്നുള്ള പുതിയ ജീവികള്‍ ഉടലെടുക്കുമെന്നു നിരീക്ഷണം. ഗവേഷകനായ ഡോ. ഇയാന്‍ പിയേഴ്‌സണ്‍ ആണു പുതിയ സിദ്ധാന്തവുമായി രംഗത്തുള്ളത്‌. ഹോമോ എറിക്‌ടസില്‍നിന്നു ഹോമോ സാപ്പിയന്‍സ്‌ എന്ന ആധുനിക മനുഷ്യന്‍ രൂപമെടുത്തതിനോടാണു മാറ്റത്തെ ഇദ്ദേഹം താരതമ്യം ചെയ്യുന്നത്‌.
കമ്പ്യൂട്ടറുകളും മറ്റ്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ശരീരത്തിന്റെ ഭാഗമാക്കിയാകും ഹോമോ ഒപ്‌റ്റിമസ്‌ ജീവിക്കുക. സംസാരശേഷിയുള്ള വളര്‍ത്തുമൃഗങ്ങളെയും മനുഷ്യനു കൂട്ടായി ലഭിക്കുമെന്നു ഫ്യൂച്ചര്‍ ഹ്യൂമന്‍ റിപ്പോര്‍ട്ടില്‍ പിയേഴ്‌സണ്‍ പറയുന്നു.
ചൈനയും ബ്രിട്ടനും മനുഷ്യഭ്രൂണത്തില്‍ ജനിതക മാറ്റം വരുത്തുന്നതിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. കൂടുതല്‍ ബുദ്ധിയുള്ള മനുഷ്യര്‍ ഇതിന്റെ പിന്‍ബലത്തില്‍ ഉണ്ടാകുമ്പോള്‍ മറ്റു രാജ്യങ്ങളും സമാനപാത പിന്തുടരാന്‍ നിര്‍ബന്ധിതമാകുമെന്നാണു സൂചന. നമ്മേക്കാള്‍ കൂടുതല്‍ കരുത്തരും ബുദ്ധിമാന്‍മാരും സൗന്ദര്യവാന്മാരുമായിരിക്കും പുതിയ മനുഷ്യവര്‍ഗം. ശരീരത്തിന്റെ കാലാവധി കഴിഞ്ഞാല്‍ ഡിജിറ്റല്‍ ജീവിതത്തില്‍ ഇവര്‍ക്കു തുടരാനാകും. 2070 കളില്‍ പുതിയ വര്‍ഗത്തിലേക്കുള്ള മാറ്റം പൂര്‍ണമാകും. ശരീരത്തിനുള്ളില്‍ സ്വര്‍ണ ത്വക്ക്‌ ഇടംപിടിക്കും. വയര്‍ലെസ്‌ ബ്രയിന്‍ ഡിവൈസിന്റെ സഹായത്തോടെയാകും ആശയവിനിമയം. ഇലക്‌ട്രോണിക്‌ പേശികള്‍ ശക്‌തിയിരട്ടിയാക്കും.
ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയാണു വാദങ്ങള്‍. 40 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണു കുതിര വര്‍ഗം രൂപപ്പെട്ടത്‌. അന്നത്തെ കുതിരകള്‍ക്കും ആധുനിക കുതിരകള്‍ക്കും ഏറെ വ്യത്യാസം സംഭവിച്ചു. കാട്ടുകുതിരയുടെയും മനുഷ്യരുമായി ഇടപഴകി ജീവിക്കുന്ന കുതിരയുടെയും ശരീരത്തില്‍ മാറ്റമുണ്ടായി. കോഴി, പന്നി, പട്ടി എന്നിവയിലും നാട്ടു-കാട്ടു ജീവിതങ്ങള്‍ മാറ്റം വരുത്തിയതായി ഗവേഷകര്‍ വ്യക്‌താമാക്കുന്നു. തണ്ണിമത്തന്‍, പയര്‍, തക്കാളി വര്‍ഗങ്ങളിലും നൂറ്റാണ്ടുകള്‍ കൊണ്ട്‌ വലിയ മാറ്റമാണ്‌ ഉണ്ടായത്‌. എന്നാല്‍ ഇവയില്‍ ജനിതകമാറ്റം വരുത്തിയത്‌ മനുഷ്യനാണെന്നു മാത്രം.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top