Main Home | Feedback | Contact Mangalam
Ads by Google

മുന്നാക്കക്കാര്‍ക്ക്‌ ഗുജറാത്തില്‍ 10 % സാമ്പത്തിക സംവരണം

mangalam malayalam online newspaper

ഗാന്ധിനഗര്‍: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്കായി ഗുജറാത്ത്‌ സര്‍ക്കാര്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും ജോലിക്കുമാണു സംവരണം കൊണ്ടുവരുന്നത്‌.
സംവരണം ആവശ്യപ്പെട്ട്‌ ഹാര്‍ദിക്‌ പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന ദീര്‍ഘകാല സമരത്തിന്റെ പശ്‌ചാത്തലത്തിലാണു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ കൂടി പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നതും രാഷ്‌ട്രീയ തീരുമാനത്തിനു പിന്നിലുണ്ട്‌.
പൊതു വിഭാഗത്തിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള സംവരണം തൊഴില്‍ മന്ത്രിയും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷനുമായ വിജയ്‌ റുപാനിയാണു പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. വിജ്‌ഞാപനം നാളെ പുറത്തിറക്കുമെന്നും റുപാനി അറിയിച്ചു.
ഹാര്‍ദിക്‌ പട്ടേല്‍ നയിക്കുന്ന പതിദര്‍ അനാമത്‌ ആന്തോളന്‍ സമിതിയെ തൃപ്‌തിപ്പെടുത്താനാണു സംവരണം പ്രഖ്യാപിച്ചതെങ്കിലും 10 ശതമാനം തീര്‍ത്തും അപര്യാപ്‌തമാണെന്നാണ്‌ അവരുടെ നിലപാട്‌. അതേസമയം, സംവരണ സമരം നടത്തിയ സര്‍ദാര്‍ പട്ടേല്‍ വിഭാഗം പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തു. സംവരണം 20 ശതമാനമായും വരുമാനപരിധി 12 ലക്ഷമായും ഉയര്‍ത്തണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.
സംവരണത്തിനു സുപ്രീം കോടതി നിശ്‌ചയിച്ച 50 ശതമാനം പരിധി മറികടന്നുള്ള സംവരണ പ്രഖ്യാപനം കോടതിക്കു മുന്നില്‍ ചോദ്യംചെയ്യപ്പെട്ടേക്കുമെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംസ്‌ഥാനത്ത്‌ 50 ശതമാനം സംവരണം നിലവിലുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top