Main Home | Feedback | Contact Mangalam
Ads by Google

ഉത്തരാഖണ്ഡ്‌ സര്‍ക്കാരിനോട്‌ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി

mangalam malayalam online newspaper

ന്യൂഡല്‍ഹി : കേന്ദ്രം രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരാഖണ്ഡിലെ ഹരീഷ്‌ റാവത്ത്‌ സര്‍ക്കാരിനോട്‌ നാളെ ഭൂരിപക്ഷം തെളിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേന്ദ്ര നടപടി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹരീഷ്‌ റാവത്ത്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണിത്‌. ഉത്തരവ്‌ കേന്ദ്രത്തിനു വന്‍ പ്രഹരമായി.
നാളെ 11 മണിക്കു തുടങ്ങുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ നിരീക്ഷകനാകും. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച്‌ രജിസ്‌ട്രാര്‍ ജനറല്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട്‌ നല്‍കും. വിശ്വാസവോട്ടെടുപ്പിന്റെ ഫലം ഉടന്‍ പ്രഖ്യാപിക്കരുതെന്നും അത്‌ മുദ്രവച്ച കവറില്‍ കൈമാറണണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്‌. അയോഗ്യരാക്കപ്പെട്ട ഒമ്പത്‌ വിമത കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ക്കും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാം. ഇവരുടെ വോട്ടുകള്‍ പ്രത്യേകമായി കണക്കാക്കും. ഹര്‍ജിയിലെ അന്തിമതീര്‍പ്പിന്‌ അനുസരിച്ചായിരിക്കും വിമതരുടെ വോട്ടിന്റെ സാധുത. വിശ്വാസ വോട്ടെടുപ്പ്‌ സമയത്ത്‌ മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ഡി.ജി.പിക്കും വോട്ടെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ സ്‌പീക്കര്‍ക്കും കോടതി നിര്‍ദേശം നല്‍കി. കേന്ദ്ര മന്ത്രിസഭാ ശുപാര്‍ശപ്രകാരം ഞായറാഴ്‌ചയാണ്‌ ഉത്തരാഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്‌ഞാപനം പുറപ്പെടുവിച്ചത്‌. തിങ്കളാഴ്‌ച വിശ്വാസവോട്ട്‌ തേടാന്‍ ഗവര്‍ണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും അത്‌ അവഗണിച്ചായിരുന്നു കേന്ദ്രനടപടി. ഭൂരിപക്ഷം തെളിയിച്ചു ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ്‌ ശ്രമത്തിനു തടയിട്ട ഈ നീക്കത്തിനു കനത്ത തിരിച്ചടിയാണ്‌ ഹൈക്കോടതി വിധി.
കോടതി വിധിയോടെ കോണ്‍ഗ്രസിന്റെ നിലപാട്‌ ശരിയാണെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്ന്‌ ഹരീഷ്‌ റാവത്തിനു വേണ്ടി കോടതിയില്‍ ഹാജരായ പാര്‍ട്ടി ദേശീയവക്‌താവ്‌ അഭിഷേക്‌ മനു സിങ്‌വി പറഞ്ഞു.
70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 36 അംഗങ്ങളാണുണ്ടായിരുന്നത്‌. പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടിന്റെ ആറ്‌ എം.എല്‍.എമാരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്‌. ഒമ്പത്‌ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്‌ വിട്ടു ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ഭരണകക്ഷിയുടെ ഭൂരിപക്ഷം നഷ്‌ടമാവുകയും 28 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക്‌ 37 അംഗങ്ങളുടെ പിന്തുണ ലഭിക്കുകയുംചെയ്‌തു. അതിനിടെ, രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി ചോദ്യംചെയ്‌തു സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി അടുത്തയാഴ്‌ച സുപ്രീം കോടതി പരിഗണിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top