Main Home | Feedback | Contact Mangalam
Ads by Google

ബംഗാളിലെ കോണ്‍ഗ്രസ്‌ സഖ്യം : സി.പി.എം. കേന്ദ്ര കമ്മിറ്റിയിലും ഭിന്നത

mangalam malayalam online newspaper

ന്യൂഡല്‍ഹി : ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പു സഖ്യമെന്ന വിഷയത്തില്‍ സി.പി.എം. കേന്ദ്ര കമ്മിറ്റിയിലും ഭിന്നത. സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തെ എതിര്‍ത്തു കേരള ഘടകത്തിനൊപ്പം കൂടുതല്‍ സംസ്‌ഥാന ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിലപാടറിയിച്ചു.
അതേസമയം സഖ്യത്തെ അനുകൂലിച്ചു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ കത്തു കൈമാറി. ഈ കത്ത്‌ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിതരണം ചെയ്യണമെന്നാണു നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്‌ മാത്രമായ വി.എസിന്റെ ആവശ്യം. കോണ്‍ഗ്രസ്‌ സഖ്യം പാര്‍ട്ടിയുടെ പ്രഖ്യാപിതനയത്തിന്‌ എതിരാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമാണു കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ വാദിച്ചത്‌. പാര്‍ട്ടിയ്‌ക്കു സ്വാധീനമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതിനെ പിന്തുണച്ചതാണ്‌ സഖ്യത്തിനുവേണ്ടി നിലകൊള്ളുന്ന യെച്ചൂരി പക്ഷത്തെ ഞെട്ടിപ്പിച്ചത്‌. മധ്യപ്രദേശ്‌, അസം, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ്‌ പ്രധാനമായും ഇന്നലെ ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തിനെതിരേ നിലപാടറിയിച്ചത്‌. നയങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സംസ്‌ഥാനങ്ങളിലെ സാഹചര്യത്തിനൊത്ത്‌ തീരുമാനമെടുത്താല്‍ പാര്‍ട്ടിയുടെ അഖണ്ഡതയെ തന്നെ ബാധിക്കുമെന്ന നിലപാടാണ്‌ ഇവര്‍ കൈക്കൊണ്ടത്‌. ബംഗാളിനൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍തന്നെ കേരളത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കേരളഘടകം കോണ്‍ഗ്രസ്‌ സഖ്യത്തെ ശക്‌തമായി എതിര്‍ക്കുന്നത്‌. നേതാക്കളൊക്കെയും ഇക്കാര്യം നിര്‍ണായക പോളിറ്റ്‌ ബ്യൂറോ യോഗത്തിന്‌ മുമ്പു തന്നെ വ്യക്‌തമാക്കിയിരുന്നു. അതേസമയം ഡല്‍ഹിയിലേക്ക്‌ പ്രവര്‍ത്തനം മാറ്റേണ്ടിവന്ന എം.എ ബേബി നിലപാട്‌ വ്യക്‌തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പി.ബി. യോഗത്തിലും ബേബി കേരളാ നേതാക്കളെപോലെ നിലപാട്‌ കടുപ്പിച്ചില്ലെന്നതും ശ്രദ്ധേയം.
ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍പോലും സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമാണെന്നു കൊല്‍ക്കത്ത പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വ്യക്‌തമാക്കിയിരുന്നു. ഈ സംസ്‌ഥാനങ്ങളിലെ നേതൃത്വം ഭൂരിപക്ഷവും കാരാട്ട്‌ പക്ഷത്തുമാണ്‌.
ഇന്ന്‌ കേന്ദ്ര കമ്മിറ്റി യോഗം സമാപിക്കുന്നതിന്‌ മുമ്പ്‌ സഖ്യവിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വോട്ടെടുപ്പിലേക്ക്‌ നീങ്ങിയാല്‍ വിജയമാര്‍ക്കെന്ന്‌ ഇരുപക്ഷത്തും ആശങ്കയുണ്ട്‌. കാരാട്ട്‌ പക്ഷത്തിന്‌ ഭൂരിപക്ഷമുള്ള പി.ബിയില്‍ സഖ്യസാധ്യതയില്‍ ഭിന്നത രൂക്ഷമായതോടെയാണ്‌ കേന്ദ്ര കമ്മിറ്റിയിലേക്ക്‌ വിടാന്‍ തീരുമാനിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top