Main Home | Feedback | Contact Mangalam
Ads by Google

എ.ഐ.എസ്‌.എഫുകാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഡി. രാജ

ന്യൂഡല്‍ഹി: തന്റെ മകള്‍ക്കെതിരേയും എ.ഐ.എസ്‌.എഫിനെതിരേയും ബി.ജെ.പി. ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയുമായി സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ. രാജയുടെ എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകയായ മകളും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ബി.ജെ.പി. നേതാക്കളുടെ ആരോപണം.
"മറ്റാരെക്കാളും എന്റെ മകളെ അടുത്തറിയാം. അവളുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യേണ്ട. എ.ഐ.എസ്‌.എഫിന്റെ ചരിത്രമറിയാവുന്ന ആരും ഇത്തരം വിഡ്‌ഢിത്തം പറയില്ല"-അദ്ദേഹം പറഞ്ഞു.
ജെ.എന്‍.യുവിനെ രാജ്യത്തെ മികച്ച സര്‍വകലാശാലയായി നിലനിര്‍ത്തണമെന്നാണ്‌ ആഗ്രഹം. എന്നാല്‍, ജെ.എന്‍.യു. ക്യാമ്പസ്‌ ഇപ്പോള്‍ പോലീസ്‌ ക്യാമ്പായി മാറിക്കഴിഞ്ഞു. പോലീസ്‌ നിയന്ത്രണമില്ലാതെയാണു പെരുമാറുന്നത്‌. ഇതിന്‌ സര്‍വകലാശാലാ അധികൃതരുടെ പിന്തുണയുണ്ടെന്നു തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top