Main Home | Feedback | Contact Mangalam
Ads by Google

സിംഗാളിന്റെ അസ്‌ഥികലശ യാത്രയ്‌ക്കിടെ "ഗോമാതാവിന്‌" വി.എച്ച്‌.പി. പ്രവര്‍ത്തകരുടെ തൊഴിയും തല്ലും

mangalam malayalam online newspaper

ലഖ്‌നൗ: അന്തരിച്ച വി.എച്ച്‌.പി. നേതാവ്‌ അശോക്‌ സിംഗാളിന്റെ ചിതാഭസ്‌മം വഹിച്ചുകൊണ്ടുള്ള അസ്‌ഥികലശ യാത്രയ്‌ക്കിടെ വഴിയില്‍കിടന്ന പശുക്കള്‍ക്ക്‌ വി.എച്ച്‌.പി. പ്രവര്‍ത്തകരുടെ മര്‍ദനം. പശുക്കളെ തൊഴിക്കുകയും തല്ലുകയും ചെയ്യുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഹുസൈന്‍ ഗന്‍ജിലെ രാംഭവനു സമീപമാണു സംഭവം. പശുക്കള്‍ വഴിമുടക്കി റോഡില്‍ കിടന്നതുമൂലം ചിതാഭസ്‌മം വഹിച്ചെത്തിയ മിനി ബസിനു കടന്നുപോകാനായില്ല. സ്‌ഥലത്തുണ്ടായിരുന്ന വി.എച്ച്‌.പി. പ്രവര്‍ത്തകര്‍ പശുക്കളെ ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും അവ റോഡില്‍ത്തന്നെ കിടപ്പുതുടര്‍ന്നു.

ഇതോടെ പ്രകോപിതരായ പ്രവര്‍ത്തകര്‍ പശുക്കളെ തൊഴിക്കുകയും ക്രൂരമായി തല്ലുകയുമായിരുന്നു. എന്നാല്‍, വി.എച്ച്‌.പി. പ്രവര്‍ത്തകര്‍ക്ക്‌ പശുക്കളോട്‌ ഇത്തരത്തില്‍ പെരുമാറാനാകില്ലെന്നു വി.എച്ച്‌.പി. ലഖ്‌നൗ മേഖലാ സെക്രട്ടറി റാസ്‌ ബിഹാരി പറഞ്ഞു. പശുവിനെ ഗോമാതാവായി കാണുന്ന വി.എച്ച്‌.പിക്കാര്‍ പശുക്കളെ ആക്രമിക്കുന്നതിനെ വിമര്‍ശിച്ചും പരിഹസിച്ചും സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ നിറഞ്ഞതോടെയാണ്‌ സംഭവം വിവാദമായത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top