Main Home | Feedback | Contact Mangalam
Ads by Google

ഹേമമാലിനി ആശുപത്രി വിട്ടു :ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ സഹായവാഗ്‌ദാനം

mangalam malayalam online newspaper

മുംബൈ: താന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ചുണ്ടായ ദുരന്തത്തിനിരയായവര്‍ക്ക്‌ സാമ്പത്തികസഹായം വാഗ്‌ദാനം ചെയ്‌ത്‌ നടിയും ബി.ജെ.പി. എംപിയുമായ ഹേമമാലിനി. ജയ്‌പുരിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കുശേഷം മുംബൈയിലെ വസതിയില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ്‌ അവര്‍ സഹായവാഗ്‌ദാനം നടത്തിയത്‌. ജയ്‌പുരില്‍നിന്ന്‌ പ്രത്യേക വിമാനത്തില്‍ ഭര്‍ത്താവ്‌ ഭരത്‌ തക്‌താനി, മകളും ബോളിവുഡ്‌ താരവുമായ ഇഷാ ഡിയോള്‍ എന്നിവര്‍ക്കൊപ്പമാണ്‌ ഹേമമാലിനി മുംബൈയില്‍ തിരികെയെത്തിയത്‌.
ജുഹുവിലെ ഹേമയുടെ വസതിക്കു പുറത്ത്‌ ഇഷാ ഡിയോളാണ്‌ അമ്മയ്‌ക്കുവേണ്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടത്‌. നേതാവെന്നതിലുപരി മനുഷ്യസ്‌നേഹിയെന്ന നിലയിലാണ്‌ സഹായം വാഗ്‌ദാനം ചെയ്യുന്നതെന്ന്‌ ഇഷ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി ആഗ്രയില്‍നിന്ന്‌ ജയ്‌പുരിലേക്കുള്ള യാത്രാമധ്യേ ഹേമമാലിനി സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ്‌ ബെന്‍സ്‌ ആള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച്‌ നാലുവയസുകാരി മരിക്കുകയും അഞ്ചു പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ മഹേഷ്‌ ചന്ദ്‌ താക്കൂര്‍ അറസ്‌റ്റിലായെങ്കിലും അപകടസമയം ഹേമമാലിനിയാണ്‌ വണ്ടിയോടിച്ചിരുന്നതെന്ന്‌ ആരോപണമുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top